നാരുകളാൽ സമ്പുഷ്ടമായതിനാൽ ഫ്ളാക്സ് സീഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ വിശപ്പ് അകറ്റുന്നതിന് സഹായകമാണ്. മാത്രമല്ല ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും സഹായിക്കുന്നു.
ഫ്‌ളാക്‌സ് സീഡിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യത്തിനും ചർമ, മുടി സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ് ഫ്ളാക്സ് സീഡ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.
ഫ്ളാക്സ് സീഡ് ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ലിഗ്നാനുകൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, ഫൈബ്രോയിഡുകൾ എന്നിവ തടയുന്നതിൽ ഫ്ളാസ്ക്സ് സീഡ് ഗുണം ചെയ്യും.
സ്ത്രീകൾക്കുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് എല്ലുതേയ്മാനം. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ കുറയുന്നത് കൊണ്ടു തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീകൾക്കുണ്ടാകും. ഇതിലൊന്നാണ് എല്ലുതേയ്മാനം. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഫ്‌ളാക്‌സ് സീഡുകൾ. ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് എല്ലുതേയ്മാനത്തിന് പരിഹാരമാണ്.
കുതിർത്ത ഫ്ളാക്സ് സീഡ് നാരുകളാൽ സമ്പുഷ്ടമാണ്. കൂടാതെ പ്രകൃതിദത്ത പോഷകങ്ങൾ അടങ്ങിയതിനാൽ മലബന്ധം സുഖപ്പെടുത്തുന്നതിനും സഹായിക്കും. ഫ്ളാക്സ് സീഡുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണ്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും. വൈറ്റമിൻ ബി കോംപ്ലക്സ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡുകൾ. കൊളസ്ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായതിനാൽ ഫ്ളാക്സ് സീഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ വിശപ്പ് അകറ്റുന്നതിന് സഹായകമാണ്. മാത്രമല്ല ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും സഹായിക്കുന്നു. ഫ്ളാക്സ് സീഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

