Asianet News MalayalamAsianet News Malayalam

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

പേരയിലകളില്‍ ധാരാളമായി വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

health Benefits of drinking Guava leaf water
Author
Trivandrum, First Published Sep 2, 2020, 1:29 PM IST

പേരയ്‌ക്കയുടെ ഗുണങ്ങൾ എല്ലാവർക്കുമറിയാം. എന്നാൽ പേരയുടെ ഇലകൾക്കും ധാരാളം ​ഗുണങ്ങളുണ്ട്. പേരയിലകളില്‍ ധാരാളമായി വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....

ഒന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്ട്രോൾ കുറയ്‌ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങൾ എന്നിവയകറ്റാൻ പേരയുടെ ഒന്നോ രണ്ടോ തളിരിലകൾ വായിലിട്ടു ചവച്ചാൽ മതിയാകും.

രണ്ട്...

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.

മൂന്ന്...

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്ന് രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. 

നാല്...

 പേരക്കയിൽ വിറ്റാമിന്‍ എ ധാരാളമുണ്ട്. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അഞ്ച്...

പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

Follow Us:
Download App:
  • android
  • ios