നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് 'ഗ്രാമ്പു'. ഗ്രാമ്പുവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണങ്ങളും നൽകുന്നുണ്ട്. ഗ്രാമ്പുവിൽ ' യൂജെനോൾ' (eugenol ) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ഇത് വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. 

ഗ്രാമ്പുവിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. ഗ്രാമ്പുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ  സഹായിക്കുമെന്ന് 'Journal of Natural Products' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ വളരെ നല്ലതാണ്. 

വിട്ടുമാറാത്ത ചുമ,  ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറച്ച് വെള്ളത്തില്‍ അല്‍പ്പം ഗ്രാമ്പുവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത്.  

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ തവണ കുടിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി തടയാൻ ഗ്രാമ്പുവിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. കാൻസർ കോശങ്ങളുടെ, പ്രത്യേകിച്ച് വൻകുടൽ, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ ഗ്രാമ്പുവിന് കഴിഞ്ഞതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ദിവസവും ഒരു പിടി നട്സ് കഴിച്ചാൽ; പഠനം പറയുന്നത്...