ഇന്ന് ലോകചുംബന ദിനം. ചുംബനമെന്നത് സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധം ഊഷ്മളമാക്കനുള്ള പ്രതീകമായി മാത്രം കാണരുത്. ഉള്ളിലെ പ്രണയം അതേപടി അറിയിക്കുവാനുള്ള ഏറ്റവും എളുപ്പവഴികളിലൊന്ന് ചുംബനമാണ്. അതുകൊണ്ടുതന്നെയാണ് ഈ ദിനത്തിന് ഇത്രയധികം ആരാധകരുള്ളതും.വാലന്‍റൈൻ ദിനത്തിനു തൊട്ടു മുൻപുള്ള ദിനമാണ് ചുംബന ദിനം അഥവാ കിസ് ഡേ . ചുംബിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം....

ശരീരഭാരം കുറയ്ക്കാം....

 ചുംബനം നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കലോറികള്‍ കത്തിച്ചുകളയുമെന്നും അതുവഴി അമിതഭാരം ഇല്ലാതാക്കുമെന്നും വിവിധ പഠനങ്ങള്‍ പറയുന്നത്. ശരിക്കും തീവ്രവികാരത്തോടെയുള്ള ചുംബനത്തിലൂടെ ഒരു മിനിറ്റില്‍ രണ്ട് കലോറി ഊര്‍ജം കത്തിച്ചുകളയാമെന്നാണ് ലൂസിവില്ലെ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് പ്രമോഷന്‍ സെന്റര്‍ ഡയറക്ടര്‍ ബ്രിയന്റ് സ്റ്റാംഫോര്‍ട് പി.എച്ച്.ഡി പറയുന്നു.

മാനസിക പിരിമുറക്കം കുറയ്ക്കാം....

 ചുംബനം മാനസിക പിരിമുറക്കം കുറയ്ക്കുമെന്നും തലച്ചോറിലെ സിറോടോനിന്‍ ഹോര്‍മോണ്‍ ലെവല്‍ ഉയര്‍ത്തുമെന്നും പറയുന്നു.

 ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും...

സന്തോഷത്തിനും വിജയത്തിനും ആരോഗ്യപരമായ ജീവിതത്തിനും ഇത് സഹായിക്കുമെന്ന് ജര്‍മ്മന്‍ ഡോക്ടര്‍മാരും മനഃശാസ്ത്ര വിദഗ്ധരും പറയുന്നു. ചുംബിക്കുന്നതിലൂടെ നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചു വര്‍ഷം വരെ വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

സന്തോഷത്തിന്...

 ചുംബനത്തിലൂടെ പ്രണയത്തിന്റെ ഹോര്‍മോണ്‍ ആയ ഒക്‌സിടോസിന്‍ വര്‍ധിക്കും. ഇത് നിങ്ങളെ ശാന്തരാക്കും. വേദനകള്‍ ഇല്ലാതാക്കുകയും  സന്തോഷം നൽകുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കും....

 ചുംബനം ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.