Asianet News MalayalamAsianet News Malayalam

Sex : എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Health Benefits of Regular Sex
Author
Trivandrum, First Published Mar 26, 2022, 8:34 PM IST

ലൈംഗികവും (Sex) പ്രത്യുൽപാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സെക്‌സ് എന്ന് കേൾക്കുമ്പോൾ അശ്ലീലത കലർന്ന ചിന്തയാണ് പലരുടേയും മനസ്സിൽ ആദ്യം എത്തുക എന്നാൽ അങ്ങനെയല്ല. ദിവസവും സെക്സിലേർപ്പെട്ടാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

പതിവായുള്ള ലൈംഗികത രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ഉദ്ധാരണക്കുറവിനും ലിബിഡോ കുറയ്ക്കുന്നതിനും ഇടയാക്കും.പുരുഷന്മാരിൽ കണ്ട് വരുന്ന അർബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

എല്ലാ ദിവസവും സെക്സിലേർപ്പെടുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും.

മാനസിക സമ്മർദ്ദം കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും.

നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രതിമൂർച്ഛയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിൻ ഹോർമോൺ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തിൽ ഉറക്കം ലഭിക്കാൻ കാരണം ഈ ഹോർമോണാണ്.

ഈ ശീലം സെക്സിനെ ബാധിക്കാം; പഠനം പറയുന്നത് കേൾക്കൂ...

പുകവലി (Smoking) ആരോഗ്യത്തിന് ഹാനികരമാണ്. എന്നിരുന്നാലും അത് ശീലമാക്കിയവർക്ക് എത്ര ശ്രമിച്ചിട്ടും പുകവലി നിർത്താൻ കഴിയാറില്ല. പുകവലിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പുകവലി ലെെം​ഗികാരോ​ഗ്യത്തെ (sex life) ബാധിക്കുമോ എന്നത് പലരുടെയും സംശയമാണ്.

പുകവലി സെക്സിനെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സിഗരറ്റിൽ വിഷാംശമുള്ള കാർസിനോജനുകളും(carcinogens) (കാൻസർ ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ) മ്യൂട്ടജെനിക് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പുകവലി ബീജത്തിലെ ഡിഎൻഎ തകരാറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ഡിഎൻഎ തകരാറുള്ള ഉയർന്ന ബീജങ്ങളുള്ള പുരുഷന്മാർക്ക് ഫെർട്ടിലിറ്റി കുറയുകയും ഗർഭം അലസൽ നിരക്ക് കൂടുകയും ചെയ്തേക്കാമെന്ന് 'ആൻഡ്രോളജി' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പുകവലി ശീലം പ്രത്യുൽപാദനത്തെ ബാധിക്കുന്നതിനെ സംബന്ധിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല. 

പുകവലി വന്ധ്യതയ്ക്കുള്ള അപകട ഘടകമാണെന്ന് ഏകദേശം 22 ശതമാനം ആളുകൾ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. പുകവലി പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നുവെന്ന് റിച്ചാർഡ് ഇ ജേക്കബ്സ് ഹെൽത്ത് സെന്ററിലെ വന്ധ്യത സ്പെഷ്യലിസ്റ്റായ ഡോ. സാറാ വിജ് പറയുന്നു.

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്; പ്രധാന കാരണമിതാണ് !

Follow Us:
Download App:
  • android
  • ios