Asianet News MalayalamAsianet News Malayalam

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനാകും. ഈ മാറ്റങ്ങൾ മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

six super foods that help control high cholesterol-rse-
Author
First Published Sep 22, 2023, 2:10 PM IST

ശരീരത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ് ഉയർന്ന കൊളസ്ട്രോൾ. മോശം കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ തടയുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനാകും. ഈ മാറ്റങ്ങൾ മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകളെ കുറിച്ച് പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറയുന്നു.

നട്സ്...

മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണാണ് നട്സ്. നട്സിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പ്രത്യേകിച്ച് ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന ഫൈറ്റോസ്റ്റെറോളുകളും നട്സിൽ അടങ്ങിയിട്ടുണ്ട്.

പയർവർഗ്ഗങ്ങളും ധാന്യങ്ങളും...

പയർവർഗ്ഗങ്ങളും ധാന്യങ്ങളുമാണ് മറ്റ് ഭക്ഷണങ്ങൾ എന്ന് പറയുന്നത്. പയർവർഗ്ഗങ്ങൾ സസ്യാധിഷ്ഠിത പ്രോട്ടീനും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ബീൻസ്, പയർ, ചെറുപയർ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.  അതുപോലെ, മുഴുവൻ ധാന്യങ്ങളിലും ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി...

വെളുത്തുള്ളി മൊത്തത്തിലുള്ള ആരോഗ്യത്തിനും പല വിധത്തിൽ ഗുണം ചെയ്യും. ഇതിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ആപ്പിൾ...

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെയും ചീത്ത കൊളസ്‌ട്രോളിനെയും അകറ്റി നിർത്തുന്നു. ആപ്പിളിൽ കാണപ്പെടുന്ന പോളിഫെനോൾ എന്ന സംയുക്തം കൊളസ്‌ട്രോളിന്റെ അളവിൽ നല്ല സ്വാധീനം ചെലുത്തുന്നു.

ഇലക്കറികൾ...

ഇലക്കറികളിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇലക്കറികളിൽ ല്യൂട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ
 

Follow Us:
Download App:
  • android
  • ios