സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കണം. മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അസുഖങ്ങളെയാണ്. പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ പതിപ്പിച്ചാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ...

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 

2. ഐസിട്ടു വച്ച ഭക്ഷണം ഒഴിവാക്കുക. 

3. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 

4. പനി, ജലദോഷം തുടങ്ങിയവയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. 

5. കാലില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുക, വെള്ളക്കെട്ടില്‍ ഒരിക്കലും ഇറങ്ങരുത.  

6. സ്ഥിരമായി മരുന്നുകഴിക്കുന്നവര്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്നു കഴിക്കുക. 

7. എലിപ്പനി പ്രതിരോധഗുളിക കഴിക്കണം. 

8. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപെട്ടാല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറുക.