Asianet News MalayalamAsianet News Malayalam

Health Tips : മലബന്ധം, ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; നിങ്ങളെ അലട്ടുന്നത് ഈ പ്രശ്നമാകാം...

ആരോഗ്യപ്രശ്നങ്ങള്‍ നിസാരമാക്കി കളയുന്നത് പിന്നെയും സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. എന്തായാലും ഇത്തരത്തില്‍ നമ്മുടെ ശരീരത്തില്‍ 'മഗ്നീഷ്യം' കുറഞ്ഞുപോകുമ്പോള്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ നേരിടാമെന്നാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

health issues which indicates magnesium deficiency hyp
Author
First Published Jun 8, 2023, 8:14 AM IST

നിത്യജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇതില്‍ പലതും മിക്കയാളുകളും നിസാരമായി തള്ളിക്കളയാറുണ്ട്. എന്നാലിങ്ങനെ ആരോഗ്യപ്രശ്നങ്ങള്‍ നിസാരമാക്കി കളയുന്നത് പിന്നെയും സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. എന്തായാലും ഇത്തരത്തില്‍ നമ്മുടെ ശരീരത്തില്‍ 'മഗ്നീഷ്യം' കുറഞ്ഞുപോകുമ്പോള്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ നേരിടാമെന്നാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

ഒന്ന്....

പതിവായി പേശീവേദന അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. ഇത് മഗ്നീഷ്യം കുറവിന്‍റെ ലക്ഷണമാകാം. അധികവും കാലുവേദനയാണ് ഇങ്ങനെ അനുഭവപ്പെടുക.

രണ്ട്...

അസാധാരണമായ തളര്‍ച്ചയും പതിവാണെങ്കില്‍ അതും മഗ്നീഷ്യം കുറവിനെ തന്നെ സൂചിപ്പിക്കുന്നതാകാം. തളര്‍ച്ച മറ്റ് കാര്യങ്ങള്‍ കൊണ്ടും വരാം. അതിനാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

മൂന്ന്...

ഉറക്കമില്ലായ്മയും മഗ്നീഷ്യം കുറയുന്നതിന്‍റെ സൂചനയായി വരാം. ഉറക്കം കിട്ടാതിരിക്കുന്നത് പോലെ തന്നെ ഉറക്കം ശരിയാകാത്തതും മുറിഞ്ഞുപോകുന്നതുമെല്ലാം ഇക്കാരണം കൊണ്ടാകാം.

നാല്...

മാനസികാരോഗ്യത്തെയും മഗ്നീഷ്യം കുറയുന്നത് ബാധിക്കാം. ഉത്കണ്ഠയും വിഷാദവും ആണ് ഇത്തരത്തില്‍ പിടിപെടാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍.

അഞ്ച്...

ബിപി അഥാ രക്തസമ്മര്‍ദ്ദം ഉയരുന്നുവെങ്കിലും കരുതലെടുക്കുക. ഇതും മഗ്നീഷ്യം കുറയുന്നതിന്‍റെ സൂചനയാകാം.

ആറ്...

നെഞ്ചിടിപ്പ് കൂടുക, നെഞ്ചിടിപ്പില്‍ അസ്വാഭാവികത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും മഗ്നീഷ്യം കുറയുന്നതിന്‍റെ ഭാഗമായി സംഭവിക്കാം.

ഏഴ്...

ഇടവിട്ട് തലവേദന അനുഭവപ്പെടുന്നവരുണ്ട്. ചില സമയങ്ങളില്‍ ഇത് അസഹനീയമായി ഉയരാം. മൈഗ്രേയ്ൻ വരെ എത്താം. ഇവയും മഗ്നീഷ്യം കുറവിനെ തുടര്‍ന്ന് ഉണ്ടാകുന്നതാകാം.

എട്ട്...

ദഹനപ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമായി കാണുന്നതാണ് മലബന്ധം. മഗ്നീഷ്യം കുറവാകുമ്പോള്‍ ഇതും മലബന്ധത്തിലേക്ക് നയിക്കാം.

മേല്‍പ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ പല കാരണങ്ങള്‍ കൊണ്ടും വരാവുന്നതാണ്. അതിനാല്‍ കാരണം വ്യക്തമായി മനസിലാക്കാനും പരിഹാരം തേടാനും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. 

Also Read:- അണുബാധകളൊഴിവാക്കാൻ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Follow Us:
Download App:
  • android
  • ios