Asianet News MalayalamAsianet News Malayalam

'ഓറൽ സെക്സ്' സുരക്ഷിതമല്ല, അണുബാധകൾക്ക് കാരണമാകാം, ഡോക്ടർ പറയുന്നു

'' സുരക്ഷിതമല്ലാത്ത ഓറൽ സെക്സിലൂടെ നാല് തരം അണുബാധകൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഓറൽ സെക്‌സിന്റെ സമയത്ത് കോണ്ടം ഉപയോ​​ഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സുരക്ഷിതമായ ലൈംഗികബന്ധത്തിലൂടെ നിരവധി രോ​ഗങ്ങളെ തടയാനാകും'' - നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സന്ദീപ് ചദ്ദ പറഞ്ഞു.

Health risks of oral sex and how to protect yourself from it according to an expert
Author
Mumbai, First Published May 24, 2020, 7:15 PM IST

സെക്‌സില്‍ തന്നെയുള്ള പല രീതികളില്‍ ഒന്നാണ് ഓറല്‍ സെക്‌സ്. ശരീയായ രീതിയിൽ ഓറൽ സെക്സ് ചെയ്യുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഏറെ ഗുണകരമാണ്. ശരിയായ രീതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ശാരീരിക ശുചിത്വമാണ്. രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഉത്തമമാണ് ഓറൽ സെക്സ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഓറൽ സെക്സ് സുരക്ഷിതമല്ലെന്നും ചില ലൈംഗിക രോഗങ്ങൾ അല്ലെങ്കിൽ അണുബാധകൾക്ക് (എസ്ടിഐ / എസ്ടിഡി) കാരണമാകാമെന്ന് നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സന്ദീപ് ചദ്ദ പറയുന്നു. 

'' സുരക്ഷിതമല്ലാത്ത ഓറൽ സെക്സിലൂടെ നാല് തരം അണുബാധകൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഓറൽ സെക്‌സിന്റെ സമയത്ത് കോണ്ടം ഉപയോ​​ഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സുരക്ഷിതമായ ലൈംഗികബന്ധത്തിലൂടെ നിരവധി രോ​ഗങ്ങളെ തടയാനാകും'' . - ഡോ. സന്ദീപ് പറഞ്ഞു.

1. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി)...

ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ വൈറസാണ്. ഇത് സാധാരണയായി ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് സമ്പർക്കം പുലർത്തുന്നു. ഈ വൈറസ് വായ, തൊണ്ട, ജനനേന്ദ്രിയം എന്നിവയെ ബാധിക്കാം. എച്ച്.പി.വി ബാധിതന്റെ ഉമിനീരിൽ പോലും ധാരാളം വൈറസുകൾ കണ്ടു വരുന്നു. 

2. ഹെർപ്പസ്...

എച്ച്എസ് വി (ഹെർപ്പസ് സിംപ്ലക്സ് വൈറസ്) മൂലമുണ്ടാകുന്ന അണുബാധയാണ് 'ഹെർപ്പസ്'. ഈ വൈറസ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനനേന്ദ്രിയം, മലദ്വാരം എന്നിവയെ ബാധിക്കുന്നു. ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് സമ്പർക്കം വഴി വളരെ എളുപ്പത്തിൽ പടരാം. ഹെർപ്പസ് സാധാരണയായി വ്രണം, ചൊറിച്ചിൽ,  എന്നിവയിലേക്ക് നയിക്കുന്നു.

3.  എയ്ഡ്സ്...

'ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്' (എച്ച്ഐവി) മൂലമുണ്ടാകുന്ന ഈ ലൈംഗിക രോഗം (എസ്ടിഡി)  രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. പനി, ക്ഷീണം, ആവർത്തിച്ചുള്ള അണുബാധകൾ, വേഗത്തിൽ ഭാരം കുറയുക എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. 

4. സിഫിലിസ്...

 'ട്രെപോനെമ പല്ലി ഡം' (Treponema palli-dum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് 'സിഫിലിസ്'. അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു. ലൈംഗിക അവയവങ്ങളില്‍ കൂടിയോ മലാശയത്തില്‍ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക. വ്രണങ്ങള്‍, പുണ്ണുകള്‍, തടിപ്പുകൾ, മുറിവുകള്‍ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. 

ഈ കൊറോണ കാലത്ത് സെക്സിലേർപ്പെടുന്നതിന് മുമ്പ് അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക...

Follow Us:
Download App:
  • android
  • ios