Asianet News MalayalamAsianet News Malayalam

അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലത്

അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. 

health tips for stomach ulcer
Author
Trivandrum, First Published Nov 22, 2020, 1:22 PM IST

മലയാളികളുടെ ജീവിതചര്യ മാറിയതോടെ പല അസുഖങ്ങളും കടന്നുവരുന്നു. വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ പ്രധാനം. ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് അള്‍സര്‍. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.

അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. അള്‍സര്‍ വരാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്കാര്യത്തില്‍ ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി.

1. എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. അതിനാല്‍ അള്‍സര്‍ വരാതെ ശ്രദ്ധിക്കാന്‍ അല്ലെങ്കില്‍ അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ലഘൂകരിച്ചു കൊണ്ടുവരിക. ഇവയൊക്കെ മിതമായ അളവില്‍ മാത്രം കഴിക്കുക.

2.  മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.

3. എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.

4. മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.

5.  ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി.

6. കഫീന്‍ അടങ്ങിയ ചായ, കാപ്പി, ഇന്‍സ്റ്റന്റ് കോഫി, പെപ്പര്‍ മിന്റ് ടീ, ഗ്രീന്‍ ടീ, സോഫ്റ്റ് ഡ്രിങ്ക് (സോഡ കോള) എന്നിവ ഒഴിവാക്കുക. ഇവയെല്ലാം ആമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ധിക്കാന്‍ കാരണമാകും.

7. അസിഡിറ്റി കൂടുതല്‍ ഉള്ള പഴവര്‍ഗങ്ങള്‍ (നാരങ്ങ, ഓറഞ്ച്, മുന്തിരി, കൈതച്ചക്ക) പച്ചക്കറികള്‍ (കാബേജ്, ബ്രൊക്കോളി, സവാള, കോളിഫ്‌ളവര്‍) എന്നിവ ആമാശയത്തില്‍ അസ്വസ്ഥതയ്ക്കും നെഞ്ചരിച്ചിലിനും കാരണമാകുന്നു.

വാക്‌സിന് വേണ്ടി ഇപ്പോഴേ 'ബുക്കിംഗ്' തുടങ്ങി; ലിസ്റ്റില്‍ ഇന്ത്യയും?


 

Follow Us:
Download App:
  • android
  • ios