ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ചർമ്മത്തെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മസൗന്ദര്യത്തിന് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു ഹെൽത്തി ജ്യൂസിനെ പറ്റിയാണ് ന്യൂട്രീഷ്യനിസ്റ്റ് നിധി ഗുപ്ത പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ആരോഗ്യം നിലനിർത്താൻ മാത്രമല്ല, ചർമ്മത്തെയും മുടിയെയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ചർമ്മത്തെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്നു. ചർമ്മസൗന്ദര്യത്തിന് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു ഹെൽത്തി ജ്യൂസിനെ പറ്റിയാണ് ന്യൂട്രീഷ്യനിസ്റ്റ് നിധി ഗുപ്ത പറയുന്നത്. വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസാണിത്...

വേണ്ട ചേരുവകൾ...

പുതിന ഇല ആവശ്യത്തിന്
ഇഞ്ചി 1 ചെറിയ കഷ്ണം
വെള്ളരിക്ക രണ്ട് ചെറിയ കഷ്ണം
ചിയ സീഡ് 1 ടീസ്പൂൺ

പുതിന ഇല, ഇഞ്ചി, വെള്ളരിക്ക തുടങ്ങിയ മൂന്ന് ചേരുവകൾ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം കുടിക്കുന്നതിന് മുമ്പ് അൽപം ചിയ സീഡ് ചേർക്കുക. ഐസ് ക്യൂബ് ചേർത്തോ അല്ലാതെയോ കുടിക്കാം.

View post on Instagram


ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും ഭം​ഗിയും ലഭിക്കുകയുള്ളൂ. ചർമ്മം സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്‌. 

ഓറഞ്ച്...

വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടമായ ‌ഓറഞ്ചിന് ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്നു. ഡിഎൻഎ കേടുപാടുകൾ തടയാനും വീക്കം കുറയ്ക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഇതിന് കഴിയും. 

അവാക്കാഡോ...

ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ധാരാളം ചേരുവകൾ അടങ്ങിയിരിക്കുന്നതാണ് അവാക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിന് തിളക്കം നൽകാൻ നല്ലതാണ്. 

വാൾനട്ട്‌...

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്‌. ഇത് ചർമ്മത്തിന് ആകർഷകത്വം നൽകുന്നു. ഇതിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന് ജലാംശം നൽകുകയും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഇത് സഹായിക്കും. 

തക്കാളി...

മുഖക്കുരു കുറയ്ക്കാനും പാടുകൾ മായ്‌ക്കാനും തക്കാളി കഴിക്കുന്നത് സഹായിക്കും. മുഖക്കുരു തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ തക്കാളിയിൽ ധാരാളമുണ്ട്. 

തണ്ണിമത്തൻ...

വിറ്റാമിൻ സി ധാരാളമടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ കോശങ്ങളുടെ ഘടനയ്ക്കും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. വിറ്റാമിൻ സി ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ, തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ തണ്ണിമത്തൻ മികച്ച ഒന്നാണ്.

ബെറി പഴങ്ങൾ...

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങൾ മുഖക്കുരു, എക്‌സിമ, അകാല വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകും.

മുഖത്തെ കറുത്തപാടുകൾ മാറാൻ ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ