Asianet News MalayalamAsianet News Malayalam

മലബന്ധം തടയാൻ സഹായിക്കുന്ന രണ്ട് ഹെൽത്തി ജ്യൂസുകൾ

പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാനാകും. മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ പരിച്ചയപ്പെട്ടാലോ...

healthy juices to help prevent constipation
Author
Trivandrum, First Published Sep 26, 2021, 7:36 PM IST

പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം(constipation). ചില മരുന്നുകളുടെ ഉപയോഗവും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ചില പോഷകങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധത്തിനു വിവിധതരം മരുന്നുകൾ വിപണിയിൽ ഉണ്ട്. എന്നാൽ മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. പതിവായുള്ള വ്യായാമത്തിനൊപ്പം(exercise) ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാനാകും. മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ(juices) പരിച്ചയപ്പെട്ടാലോ...

ആപ്പിൾ ജ്യൂസ്...

വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മലബന്ധത്തിനെതിരെ പോരാടുന്നതിന് ആപ്പിൾ ജ്യൂസ് മികച്ചൊരു പ്രതിവിധിയാണ്. ഭക്ഷണത്തിലെ നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിൾ. മലബന്ധ പ്രശ്നമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ആപ്പിൾ ജ്യൂസ് കുടിക്കാവുന്നതാണ്.

പിയർ ജ്യൂസ്..

പിയർ ജ്യൂസിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പിയർ ജ്യൂസ് മലബന്ധം ഒഴിവാക്കാനും സഹായിക്കും. കുട്ടികളിലെ മലബന്ധം തടയാനും പിയർ ജ്യൂസ് മികച്ചതാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ,​ ​ഗുണങ്ങൾ ചെറുതൊന്നുമല്ല


 

Follow Us:
Download App:
  • android
  • ios