Asianet News MalayalamAsianet News Malayalam

ഹൃദ്രോ​ഗം ; നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത 7 അപകട ഘടകങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഡോക്ടറുമായി സംസാരിച്ച് രക്തസമ്മർദ്ദം കുറയ്ക്കാൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് കണ്ടെത്തുക. വ്യായാമം, കുറഞ്ഞ ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം,സമ്മർദ്ദ നിയന്ത്രണം എന്നിവയിലൂടെ രക്തസമ്മർദ്ദം കുറഞ്ഞേക്കാം.

heart attack seven factors you Shouldnot ignore
Author
First Published Jan 18, 2023, 9:59 PM IST

ഹൃദ്രോ​ഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' അപര്യാപ്തമായ രക്തപ്രവാഹം കാരണം ഹൃദയപേശികൾ വഷളാകാൻ തുടങ്ങുകയും ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.

ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസ്സം മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകാനുള്ള അപകട ഘടകങ്ങൾ ഏതൊക്കെയാണെന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ഘടകങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

കൊളസ്ട്രോൾ...

മോശം കൊളസ്ട്രോളായ എൽഡിഎൽ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുകയാണ് വേണ്ടത്. ഭക്ഷണത്തിലെ നാരുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുക, പോഷകഗുണമുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതും പതിവായി വ്യായാമത്തിൽ ഏർപ്പെടുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

പ്രമേഹം...

പ്രമേഹം ഹൃദയത്തെ ദോഷകരമായി ബാധിക്കും. 65 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഉയർന്ന രക്തസമ്മർദ്ദം...

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഡോക്ടറുമായി സംസാരിച്ച് രക്തസമ്മർദ്ദം കുറയ്ക്കാൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് കണ്ടെത്തുക. വ്യായാമം, കുറഞ്ഞ ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം,സമ്മർദ്ദ നിയന്ത്രണം എന്നിവയിലൂടെ രക്തസമ്മർദ്ദം കുറഞ്ഞേക്കാം.

പൊണ്ണത്തടി...

പൊണ്ണത്തടി ഹൃദ്രോ​ഗം മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയാഘാത സാധ്യത എന്നിവയെല്ലാം ശരീരത്തിലെ അധിക കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരത്തിൽ എത്താനും തുടരാനും സമീകൃതാഹാരം പിന്തുടരുകയും വ്യായാം ചെയ്യുന്നതും ശീലമാക്കുക.

പുകവലി...

ഹൃദയാഘാത മരണങ്ങളിൽ അഞ്ചിൽ ഒരാൾക്ക് പുകവലിയാണ് കാരണം. നിങ്ങൾ സിഗരറ്റ് വലിക്കുകയാണെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ടോ നാലോ മടങ്ങ് വർദ്ധിക്കും. പുകവലി ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ പുകവലിക്കാർക്ക് അപകടസാധ്യത കൂടുതലാണ്. 

വ്യായാമില്ലായ്മ...

പതിവ് മിതമായതും കഠിനവുമായ വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും. പൊണ്ണത്തടി, പ്രമേഹം, രക്തത്തിലെ കൊളസ്‌ട്രോൾ എന്നിവയെല്ലാം ശാരീരിക പ്രവർത്തനത്തിലൂടെ നിയന്ത്രിക്കാം. ചില ആളുകൾക്ക്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

സമ്മർദ്ദം...

സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. പുകവലി, അമിതഭക്ഷണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സമ്മർദ്ദം കാരണമായേക്കാം.

കാപ്പി പ്രിയരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

 

 

Follow Us:
Download App:
  • android
  • ios