Asianet News MalayalamAsianet News Malayalam

കാപ്പി പ്രിയരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...

കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
 

health benefits of drinking coffee you must know
Author
First Published Jan 18, 2023, 9:36 PM IST

നമ്മളിൽ പലരുടെയും രു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിൽ. കാപ്പി കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. 
സമ്മർദ്ദം കുറയ്ക്കുന്നതിന് കാപ്പി ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

കട്ടൻ കാപ്പിയാണ് ആരോ​ഗ്യത്തിന് ഏറെ മികച്ചതെന്ന് പഠനങ്ങൾ പറയുന്നു. കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധിക ജലത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു. ഈ രീതി ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് അഭിപ്രായമുണ്ട്. സ്ഥിരമായി കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി മാത്രമല്ല, ദീർഘായുസ്സുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന്  ഓസ്‌ട്രേലിയയിലെ മെൽബണിലെ ആൽഫ്രഡ് ഹോസ്പിറ്റൽ ആൻഡ് ബേക്കർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരിലൊരാളായ പീറ്റർ എം. കിസ്‌ലർ പറഞ്ഞു.

ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ബെർലിനിൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) വാർഷിക കോൺഫറൻസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ഇൻഫർമേഷൻ ഓൺ കോഫി (ISIC) സംഘടിപ്പിച്ച ഗവേഷണത്തിൽ പറയുന്നു. 

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദ്രോഗം- പ്രമേഹം പോലെ പല അസുഖങ്ങളെയും ചെറുക്കാൻ സഹായകമാണത്രേ. അതുപോലെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' എന്ന പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു.

വൃക്കരോ​ഗമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം

 

Follow Us:
Download App:
  • android
  • ios