Asianet News MalayalamAsianet News Malayalam

Heart Attack Symptoms in Women : സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ചികിത്സിച്ചില്ലെങ്കിൽ, അവ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിങ്ങൾക്ക് വളരെക്കാലം രക്തസമ്മർദ്ദ പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് പ്ലേറ്റ്‌ലെറ്റ് ഡിസോർഡേഴ്സിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങളെല്ലാം സിവിഡി, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വിദ​ഗ്ധർ പറയുന്നു. 

Heart Attack Symptoms in Women
Author
Trivandrum, First Published Feb 26, 2022, 6:42 PM IST

കന്നഡയിലെ പ്രശസ്‌ത റേഡിയോ ജോക്കി രചന (RJ Rachana death) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വാർത്ത നമ്മൾ എല്ലാവരും അറിഞ്ഞതാണ്. ഹൃദയാഘാതത്തെ (heart attack) തുടർന്ന് ബെംഗളുരുവിലെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

രചനയുടെ അപ്രതീക്ഷിത മരണം കന്നഡ വിനോദ വ്യവസായത്തെ ഒന്നടക്കം ഞെട്ടിച്ചിരിക്കുകയാണ്. റേഡിയോ മിർച്ചിയിൽ റേഡിയോ അവതാരക ആയിട്ടായിരുന്നു രചനയുടെ പ്രൊഫഷണൽ ജീവിതത്തിൻറെ തുടക്കം.  കഴിഞ്ഞ വർഷം, കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറും ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് 46 വയസ്സായിരുന്നു പ്രായം. 

സ്ത്രീകളിൽ ചെറുപ്രായത്തിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ...

ജീവിതശൈലി, ഭക്ഷണക്രമം, സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ 35-50 വയസ് പ്രായമുള്ള സ്ത്രീകളിൽ ഹൃദയാഘാതം വർദ്ധിച്ചു. യുഎസിൽ 10-15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇന്ത്യയിലും ഈ സംഖ്യ സമാനമാണെന്ന് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും അഡ്വാൻസ്ഡ് ഹാർട്ട് ഫെയിലൂർ, കാർഡിയോമയോപ്പതി, സർക്കുലേറ്ററി സപ്പോർട്ട്, ട്രാൻസ്‌കത്തീറ്റർ ഹാർട്ട് വാൽവ് തെറാപ്പി എന്നിവയുടെ ഡയറക്ടറുമായ ഡോ. ആർ അനന്തരാമൻ പറഞ്ഞു. 

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലായ സർക്കുലേഷനിൽ 2019-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 35-54 വയസ്സിനിടയിലുള്ള ആളുകൾ ഹൃദയാഘാതത്തിനായി ആശുപത്രി സന്ദർശിക്കുന്നത് 1995-99-ൽ 27% ആയിരുന്നത് 2010-14-ൽ 32% ആയി ഉയർന്നു. പ്രവേശന നിരക്കിൽ പുരുഷന്മാരേക്കാൾ (3%) സ്ത്രീകൾക്കിടയിൽ 10 ശതാനം വർദ്ധനവുണ്ടായതായും അനന്തരാമൻ പറഞ്ഞു. 

 20-40 വയസ് പ്രായമുള്ളവർക്ക് കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) വരാനുള്ള സാധ്യത കൂടുതലാണ്. 2016-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന CAD കേസുകളിൽ 50 ശതമാനം വും 50 വയസ്സിന് താഴെയുള്ള ഇന്ത്യക്കാരിൽ ആണെന്ന് കണ്ടെത്തി. 

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ ചുമരുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് സിഎഡി coronary artery disease (CAD). ഇത് കാലക്രമേണ ധമനികൾ ചുരുങ്ങുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഉദാസീനമായ ജീവിതശൈലി, ഭക്ഷണക്രമം, രക്താതിമർദ്ദം, പ്രമേഹം എന്നിങ്ങനെ പൊതുവായി അറിയപ്പെടുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളിൽ സിവിഡിയുടെ ആദ്യകാല ആരംഭത്തിന് കാരണമാകുന്ന ചില ലിംഗപരമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു.

സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിച്ചില്ലെങ്കിൽ, അവ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിങ്ങൾക്ക് വളരെക്കാലം രക്തസമ്മർദ്ദ പ്രശ്നങ്ങൾ ഉണ്ടാകാം, ഇത് പ്ലേറ്റ്‌ലെറ്റ് ഡിസോർഡേഴ്സിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങളെല്ലാം സിവിഡി, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വിദ​ഗ്ധർ പറയുന്നു. 

ആദ്യകാല ആർത്തവവിരാമത്തോടൊപ്പം പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) യും സ്ത്രീകളിലെ മറ്റ് ഹോർമോൺ പ്രശ്നങ്ങളും സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് 35-50 പ്രായപരിധിയിലുള്ളവരെ സിവിഡിയുടെ അപകടസാധ്യതയിലേക്ക് നയിക്കുന്നു. 

സ്ത്രീകൾക്കിടയിലും പുകവലി വർധിക്കുന്നതായി മനസിലാക്കുന്നു. ഗർഭനിരോധന ഗുളികകൾ ഉൾപ്പെടെയുള്ള ചില മരുന്നുകളിൽ നിന്നുള്ള ശരീരഭാരം വർദ്ധിക്കുന്നത്, പരിശോധിക്കാതെയിരുന്നാൽ, അത് സിവിഡിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ചെന്നൈയിലെ അപ്പോളോ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് സർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ശിവ മുത്തുകുമാർ പറഞ്ഞു.
 
നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നല്ല തണുപ്പ് കാലത്ത് പോലും നന്നായി വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധർ കാണുന്നുണ്ട്. നിങ്ങളുടെ ധമനികൾ ബ്ലോക്കാകുമ്പോൾ, രക്തം പമ്പ് ചെയ്യുന്നതിന്‌ നിങ്ങളുടെ ഹൃദയത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഈ അദ്ധ്വാനത്തിനിടയിൽ വിയർപ്പിലൂടെ ശരീരം നിങ്ങളുടെ ശരീരത്തിന്റെ താപനില കുറയ്ക്കാൻ ശ്രമിക്കുന്നു. ഇതാണ്‌ നിങ്ങളുടെ ശരീരം അസാധാരണമായ രീതിയിൽ വിയർക്കുന്നതിനു കാരണം. 

ഹൃദയാഘാതമുണ്ടായാൽ സ്ത്രീകൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാനുള്ള സാധ്യതയാണ്‌ മറ്റേതൊരു ലക്ഷണത്തേക്കാളും കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ നിങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഉടൻ ആശുപത്രിയിൽ പോകണമെന്ന് എഎച്ച്എ പറയുന്നു. 

പുകവലി ഹൃദയാഘാതത്തിന് കാരണമാകുമോ? ഡോക്ടർ വിശദീകരിക്കുന്നു

Follow Us:
Download App:
  • android
  • ios