ക്യാൻസര്‍ സമയത്തിന് കണ്ടെത്തണമെങ്കില്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാകണം. കുറഞ്ഞപക്ഷം ലക്ഷണങ്ങള്‍ കണ്ട്, സംശയം തോന്നി പരിശോധനയ്ക്ക് വിധേയരാകാനെങ്കിലും കഴിയണം.
ഏത് രോഗമാണെങ്കിലും സമയബന്ധിതമായി രോഗം കണ്ടെത്താനാവുകയെന്നത് ഏറെ നിര്‍ണായകമാണ്. പ്രത്യേകിച്ച് ക്യാൻസര്‍ പോലുള്ള രോഗങ്ങളിലാണ് ഇക്കാര്യം ഏറ്റവും പ്രധാനമാകുന്നത്. കാരണം, കണ്ടെത്താൻ വൈകുതോറും ചികിത്സ സങ്കീര്‍ണമാവുകയും ചികിത്സയുടെ ഫലം കുറയുകയും ചെയ്യുന്ന സാഹചര്യം ക്യാൻസറുകളുടെ കാര്യത്തിലുണ്ടാകാം.
ക്യാൻസര്‍ സമയത്തിന് കണ്ടെത്തണമെങ്കില്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ മനസിലാകണം. കുറഞ്ഞപക്ഷം ലക്ഷണങ്ങള്‍ കണ്ട്, സംശയം തോന്നി പരിശോധനയ്ക്ക് വിധേയരാകാനെങ്കിലും കഴിയണം. ഇത്തരത്തില്‍ മലാശയ ക്യാൻസറിന്‍റെ ഭാഗമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മലാശയ ക്യാൻസര്‍ ലോകത്തിലേറ്റവും അധികം പേരെ ബാധിക്കുന്ന ക്യാൻസറുകളിലൊന്നാണ്. അതുപോലെ തന്നെ ക്യാൻസര്‍ ബാധിച്ചുള്ള മരണങ്ങളില്‍ രണ്ടാമതായി കാരണമാകുന്നതും മലാശയ ക്യാൻസറാണ്. ഇതിന്‍റെ ലക്ഷണങ്ങളിലേക്ക്...
വയറ്റില്‍ അസ്വസ്ഥത...
സാധാരണനിലയില്‍ കവിഞ്ഞ് വയറ്റില്‍ അസ്വസ്ഥത, ഗ്യാസ്, മലബന്ധമോ അല്ലെങ്കില്‍ വയറിളക്കമോ, മലത്തിന്‍റെ ഘടനയില്‍ വ്യത്യാസം, വിശപ്പില്ലായ്മ, വയറ് വീര്‍ത്തുകെട്ടിയ അനുഭവം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ഇവ മലാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ തന്നെ ആകണമെന്നില്ല. പക്ഷേ തുടര്‍ച്ചയായി ഇത്തരം മാറ്റങ്ങള്‍ കാണുന്നപക്ഷം പരിശോധിക്കുന്നതാണ് ഉചിതം.
രക്തം...
മലദ്വാരത്തില്‍ നിന്ന് രക്തം വരുന്നുവെങ്കിലും ശ്രദ്ധിക്കണം. ചിലര്‍ക്ക് പൈല്‍സ്, മറ്റ് അണുബാധകള്‍ മൂലവും ഇങ്ങനെ സംഭവിക്കാം. എങ്കിലും രക്തം വരികയെന്നത് നിസാരമാക്കി തള്ളിക്കളയാനേ സാധിക്കില്ല. അതിനാല്‍ മലദ്വാരത്തില്‍ നിന്ന് രക്തം വന്നുകഴിഞ്ഞാല്‍ നിര്‍ബന്ധമായും പരിശോധിക്കുക.
വയറുവേദന...
ആദ്യം സൂചിപ്പിച്ചത് പോലെ വയറ്റില്‍ അസ്വസ്ഥതയുണ്ടാവുകയും ഒപ്പം വയറുവേദനയും അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സാധാരണ, ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടാണെങ്കില്‍ നിശ്ചിത സമയം കഴിയുമ്പോള്‍ ഇത് മാറും. എന്നാല്‍ ക്യാൻസറിന്‍റെ ഭാഗമാണെങ്കില്‍ വീണ്ടും ഇതേ പ്രയാസങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും.
ശരീരഭാരം...
മലാശയ ക്യാൻസര്‍ എന്നുമാത്രമല്ല, പല ക്യാൻസറുകളുടെയും ലക്ഷണമായി വരുന്ന ഒന്നാണ് ശരീരഭാരം പെട്ടെന്ന് കുറയല്‍. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വണ്ണം കുറയുന്നുവെങ്കിലും ഒപ്പം മറ്റ് പ്രയാസങ്ങളുണ്ടെങ്കിലും ആശുപത്രിയിലെത്തി വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം.
തളര്‍ച്ച...
ക്യാൻസര്‍- അത് ഏതുമാകട്ടെ അസഹ്യമായ തളര്‍ച്ച ഇതിന്‍റെ ഭാഗമായി രോഗിക്കുണ്ടാകും. അതിനാല്‍ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം അസഹ്യമായ തളര്‍ച്ചയും എപ്പോഴും നിങ്ങളെ വേട്ടയാടുന്നുവെങ്കില്‍ തീര്‍ച്ചയായും വൈകിക്കാതെ പരിശോധനയ്ക്ക് തയ്യാറാവുക.
Also Read:- 'ബിഗ് ബി'യില്‍ ബിലാലിന്‍റെ അമ്മ; അതിജീവനത്തെ കുറിച്ച് നഫീസ അലി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
