നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും, നമ്മുടെ കരൾ ഉത്പാദിപ്പിക്കുന്നതിലൂടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുന്നുണ്ട്.
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈ കൊളസ്ട്രോൾ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും, നമ്മുടെ കരൾ ഉത്പാദിപ്പിക്കുന്നതിലൂടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതിന്റെ അളവ് കൂടിയാൽ ഹൃദ്രോഗം, പക്ഷാഘാതം, രക്തക്കുഴലുകൾ കട്ടിപിടിക്കുന്ന അവസ്ഥ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് കൊളസ്ട്രോൾ കണ്ടെത്താനും നിയന്ത്രിക്കാനും കൃത്യമായി പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരമുണ്ട്, ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ), നല്ല കൊളസ്‌ട്രോൾ (എച്ച്ഡിഎൽ). ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ അടിഞ്ഞുകൂടി അവയെ കട്ടിയുള്ളതും ഇടുങ്ങിയതുമാക്കുന്നു. എന്നാൽ നല്ല കൊളസ്ട്രോൾ രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ
- ചർമ്മത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്.
2. കണ്ണുകളിലെ വെളുത്ത ഭാഗത്ത് മഞ്ഞനിറത്തിലുള്ള പാടുകൾ.
3. വയറുവേദന.
4. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ.
നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
എന്തുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത്?
വ്യായാമമില്ലാത്ത ജീവിതശൈലി, കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഹൈ കൊളസ്ട്രോളിന്റെ പ്രധാന കാരണങ്ങൾ. രക്തത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഉയർന്ന കൊളസ്ട്രോൾ തടയാൻ കഴിയുമോ?
ഉയർന്ന കൊളസ്ട്രോൾ തടയാൻ സാധിക്കും. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ള ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ വരാനുള്ള സാധ്യത കൂടുതലാണ്. കാൽവിരലുകളിലും പാദങ്ങളിലും ഉണ്ടാകുന്ന കഠിനമായ വേദന ഹൈ കൊളസ്ട്രോളിന്റെ ഒരു പ്രധാന ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.


