Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണം കഴിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം

വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റ് ബട്ടൺ, ക്രെമിനി മഷ്റൂം, പോർട്ടബെല്ലോ കൂൺ എന്നിവയേക്കാൾ ഉയർന്ന അളവിൽ 'അമിനോ ആസിഡ് എർഗോത്തിയോണിൻ' (amino acid ergothioneine) ഷിയാറ്റേക്ക്, മൈറ്റേക്ക് കൂൺ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. 

higher Mushroom Consumption May Protect Against Cancer Study
Author
Penn State University, First Published Apr 23, 2021, 4:01 PM IST

കൂൺ ഉപഭോഗം കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. ദിവസവും 18 ഗ്രാം കൂൺ കഴിച്ച ആളുകൾക്ക് കൂൺ കഴിക്കാത്തവരെ അപേക്ഷിച്ച് 45 ശതമാനം കാൻസർ സാധ്യത കുറവാണെന്ന് തെളിഞ്ഞതായി 'അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ'  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

19,500 ൽ അധികം കാൻസർ രോഗികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ, കൂൺ ഉപഭോഗവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിശോധിച്ചു. വിറ്റാമിനുകളും പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വൈറ്റ് ബട്ടൺ, ക്രെമിനി മഷ്റൂം, പോർട്ടബെല്ലോ കൂൺ എന്നിവയേക്കാൾ ഉയർന്ന അളവിൽ 'അമിനോ ആസിഡ് എർഗോത്തിയോണിൻ'  (amino acid ergothioneine) ഷിയാറ്റേക്ക്, മൈറ്റേക്ക്, കിംഗ് ഓയിസ്റ്റർ കൂൺ എന്നിവയിൽ അടങ്ങിയിട്ടുണ്ട്.  എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള കൂൺ അവരുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പെൻ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനും പബ്ലിക് ഹെൽത്ത് സയൻസസ്, ഫാർമക്കോളജി പ്രൊഫസറുമായ ജോൺ റിച്ചി പറഞ്ഞു.

 

higher Mushroom Consumption May Protect Against Cancer Study

 

സ്ഥിരമായി കൂൺ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. കാൻസറിനെ തടയുന്ന ആരോഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നതിന് ഈ ഗവേഷണം സഹായകമാകുമെന്നാണ് കരുതുന്നതെന്ന് ​ഗവേഷകർ പറയുന്നു. എർഗോത്തിയോണിന്റെ (Ergothioneine) ഏറ്റവും ഉയർന്ന ഭക്ഷണ സ്രോതസ്സാണ് കൂൺ, ഇത് സവിശേഷവും ശക്തവുമായ ആന്റിഓക്‌സിഡന്റാലും സമ്പന്നമാണ്. 

ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂട്ടുന്നത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിൽ, ഈ കണ്ടെത്തലുകൾ കാൻസറിനെതിരായ കൂൺ സംരക്ഷിക്കുന്നതിനുള്ള പ്രധാന തെളിവുകൾ നൽകുന്നു. ക്യാൻസറുകളെ കൃത്യമായി നിർണ്ണയിക്കാൻ ഭാവിയിൽ പഠനങ്ങൾ ആവശ്യമാണെന്ന്  ജോൺ റിച്ചി പറഞ്ഞു.

കൂൺ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ...

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.  രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ കൂണിനെ പ്രധാനപ്പെട്ട ഭക്ഷണമാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

 

Follow Us:
Download App:
  • android
  • ios