മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്.  ചുണ്ടിലെ ചർമ്മം വളരെ ലോലവും, എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്. കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് കാരണമാകും. കടകളിൽ നിന്ന് വാങ്ങാതെ ഇനി മുതൽ വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാവുന്നതാണ്...

ഒന്ന്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് ചുണ്ടിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

രണ്ട്...

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ വളരെ മികച്ചതാണ് നെയ്യ്. ഒരു ടീസ്പൂൺ നെയ്യും അൽപം റോസ് വാട്ടർ ഉപയോ​ഗിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ചുണ്ടിന് നിറം നൽകാനും നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും.

ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ?; പരിഹാരമുണ്ട് വീട്ടില്‍ത്തന്നെ...