മഴ വന്നാൽ പനിയോ ജലദോഷമോ പിടികൂടുമോ എന്നതാണ് പലരുടെയും പേടി. ചിലർക്ക് ഇടവിട്ട് ജലദോഷം ഉണ്ടാകാറുണ്ട്. ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ​കിട്ടുന്ന ​മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അത്ര നല്ല ശീലമല്ലെന്ന് ഓർക്കുക. ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. 

ഒന്ന്...

 ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

രണ്ട്...

ആവി പിടിക്കുന്നതാണ് മറ്റൊരു പ്രതിവിധി. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

മൂന്ന്...

 ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും. 

നാല്...

 മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും.