മുഖ സൗന്ദര്യത്തിൽ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ്. തിരക്കേറിയ നിത്യജീവിതത്തിൽ പലർക്കും കണ്ണുകളുടെ സംരക്ഷണത്തിനൊന്നും തന്നെ വേണ്ട രീതിയിലുളള പരിചരണം കൊടുക്കാൻ കഴിയാറില്ല. 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാത്തവർ ഇപ്പോൾ വളരെ കുറവാണെന്ന് തന്നെ പറയാം. പലവിധ കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും അഴകേറിയ മിഴികൾ സ്വന്തമാക്കാനുമുള്ള എളുപ്പവഴികളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ദിവസവും കണ്ണിന് ചുറ്റും വെള്ളരിക്ക നീര് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഏറെ നല്ലതാണ്.

രണ്ട്...

കണ്ണിന് ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം വയ്ക്കും.

മൂന്ന്...

വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകറ്റാൻ നല്ലതാണ്.

നാല്...

തണുത്ത വെള്ളരിക്ക നീരിൽ ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിന് മേലെ വയ്ക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. 

മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നുവോ? സ്വയം പരിശോധിക്കാം ഈ അഞ്ച് കാര്യങ്ങള്‍...