Asianet News MalayalamAsianet News Malayalam

കട്ടിയുള്ള നീളൻ കൺപീലികൾക്ക് ഇതാ ചില ഈസി ടിപ്സ്

നീളമുള്ളതും കട്ടിയുള്ളതുമായ കൺപീലികൾക്ക് ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം...

home remedies for Get thicker eyebrows naturally
Author
Trivandrum, First Published Feb 2, 2020, 4:08 PM IST

മുഖവും അതിലുപരി കണ്ണുകളും ഭംഗിയേറിയതാകണമെങ്കിൽ കൺപീലികൾ അഴകുള്ളതാകണം. തിങ്ങി വളർന്ന കൺപീലികൾ ആഗ്രഹിക്കാത്തവരായി ആരുമ‌ുണ്ടാകില്ല. നീളമുള്ളതും കട്ടിയുള്ളതുമായ കൺപീലികൾക്ക് ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം....

ആവണക്കെണ്ണ...

രാത്രി ഉറങ്ങുന്നതിനു മുമ്പായി പീലികളിൽ ആവണക്കെണ്ണ പതിവായി പുരട്ടാം. കൺപീലികളുടെ വളർച്ചയ്ക്കും കൂടുതൽ കറുപ്പ് നിറത്തിനും ആവണക്കെണ്ണ അത്യുത്തമമാണ്.

ഒലീവ് ഓയിൽ...

 പീലികളുടെ നീളവും കട്ടിയും വർധിപ്പിക്കുന്നതിന് ഒലീവ് ഓയിലിന്റെ പങ്കും തീരെ ചെറുതല്ല. ഉറങ്ങുന്നതിനു മുമ്പ് ഒലീവ് ഓയിൽ പീലികളിൽ പുരട്ടുക. രാവിലെ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. കൺപീലികൾ ബലമേറിയതാകും.

home remedies for Get thicker eyebrows naturally

ബദാം ഓയിൽ...

ഒരല്പം ബദാം എണ്ണയിൽ മുട്ടയുടെ വെള്ള ചേർത്ത് മിക്സ് ചെയ്ത മിശ്രിതം കൺപീലികളിൽ പുരട്ടി അല്പനേരത്തിനു ശേഷം കഴുകാം. പീലികളുടെ കൊഴിച്ചിൽ ഇതുവഴി ക്രമേണ തടയാം.

പെട്രോളിയം ജെല്ലി...

രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം പെട്രോളിയം ജെല്ലി കൺപീലികളിൽ പുരട്ടുന്നത് പീലികൾ വളരാനും അവയ്ക്ക് ബലം കിട്ടാനും സഹായിക്കും. കിടക്കുന്നതിനു മുമ്പ് ഒരു നേർത്ത ബ്രഷ് ഉപയോഗിച്ച് പെട്രോളിയം ജെല്ലി പുരികങ്ങളിലും പീലികളിലും പുരട്ടുക. രാവിലെ ഉണരുമ്പോൾ ഇളം ചൂടുവെള്ളത്തിൽ ഇത് കഴുകി കളയുക.

home remedies for Get thicker eyebrows naturally

 

Follow Us:
Download App:
  • android
  • ios