Asianet News MalayalamAsianet News Malayalam

പേൻ ശല്യമുണ്ടോ; വീട്ടിലുണ്ട് നാല് മാർ​ഗങ്ങൾ

പേനിനെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങളെ കുറിച്ചറിയാം...

Home remedies for head lice
Author
Trivandrum, First Published Aug 3, 2020, 10:29 PM IST

കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നാണ് തലയിലെ പേൻ. ശരീരത്തിലെ വൃത്തിക്കുറവും മറ്റുള്ളവരില്‍ നിന്ന് പടരുന്നതുമാണ് പേന്‍ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. പേനിനെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പേൻ ശല്യം കുറയാൻ ഏറ്റവും മികച്ചതാണ് 'തുളസി'. പേൻ ശല്യം ഉള്ളവർ ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം കുറയും.

രണ്ട്...

ചെമ്പരത്തിയിലയെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരനും പേൻ ശല്യവും കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

പാചകത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണ് 'എള്ളെണ്ണ'. എള്ളെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

നാല്...

പേന്‍ ഇല്ലാതാക്കാന്‍ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് അടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുമോ? പഠനം...
 

Follow Us:
Download App:
  • android
  • ios