Asianet News MalayalamAsianet News Malayalam

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്‍ക്കും വരുമോ? പഠനം...

കൊവിഡ് പോസ്റ്റീവ് ആയ അംഗമുള്ള 80–90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നു ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നു. 

Study says not everyone in coronavirus hit family to disease
Author
Thiruvananthapuram, First Published Aug 3, 2020, 12:03 PM IST

ഒരു വീട്ടിലുള്ള ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ മറ്റുള്ളവര്‍ക്കും കൊവിഡ് വരണമെന്നില്ല എന്നാണ് പുതിയ പഠനം പറയുന്നത്. എന്നാല്‍ ഇത് ഓരോ വ്യക്തികളുടെയും പ്രതിരോധശേഷിയെ അടിസ്ഥാനമാക്കിയിരിക്കും.  കൊവിഡ് പോസ്റ്റീവ് ആയ അംഗമുള്ള 80–90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നു ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നു. 

കുടുംബാംഗങ്ങളിൽ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാവാം ഇതിന് കാരണമെന്നും ഡയറക്ടർ ദിലീപ് മാവ് ലങ്കര്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി വ്യത്യസ്തമാണ്. ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മൂന്ന് മുതൽ അഞ്ച് വരെ ദിവസം എടുക്കാം.

ഈ സമയം കുടുംബാംഗങ്ങൾ പരസ്പരം ഇടപഴകുന്നുണ്ടാകാം. എന്നിട്ടും എല്ലാവർക്കും രോഗ ബാധയുണ്ടാകുന്നില്ല. വലിയൊരു ശതമാനം ആളുകൾക്കും ആർജിത പ്രതിരോധശേഷി ലഭിക്കുന്നതാകാം ഇതിന് കാരണം എന്നും ദിലീപ് മാവ് ലങ്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാവര്‍ക്കും വൈറസിനെ പ്രതിരോശിക്കാനുള്ള ശേഷി ലഭിക്കണമെന്നുമില്ല. അതേസമയം, കുടുംബത്തിലുള്ള എല്ലാവര്‍ക്കും കൊവിഡ് ബാധയുണ്ടായ സംഭവങ്ങളുടെ എണ്ണം കുറവാണ് (10 മുതല്‍ 15 ശതമാനം) എന്നും പഠനം പറയുന്നു. 

പല വീടുകളിലും ഇത് 5– 10% മാത്രമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനത്തിൽ ഇത് 8% ആണ്. ഒരു വീട്ടിലെ അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തെപ്പറ്റി ലോകമെമ്പാടുമായി പ്രസിദ്ധീകരിക്കപ്പെട്ട 13 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 

Also Read: കൊവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും: ലോകാരോഗ്യസംഘടന

Follow Us:
Download App:
  • android
  • ios