Asianet News MalayalamAsianet News Malayalam

മുഖക്കുരു മാറാൻ ഇതാ അഞ്ച് വഴികൾ

 എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. 

home remedies for remove pimples
Author
Trivandrum, First Published May 20, 2020, 3:32 PM IST

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ നേരിടുന്ന സൗന്ദര്യപ്രശ്‌നങ്ങളിൽ ഒന്നാമതാണ് മുഖക്കുരുവിന്റെ സ്ഥാനം. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ ഇതാ അഞ്ച് വഴികൾ..

ഒന്ന്...

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. 

രണ്ട്...

മുഖക്കുരു മാറാൻ ഏറ്റവും മികച്ചതാണ് 'ആര്യവേപ്പില'. ആര്യവേപ്പ് അണുക്കളോടു പോരാടുന്നു. മുഖക്കുരുവിന് കാരണമായ അണുക്കളോടു പോരാടി മുഖക്കുരു ഇല്ലാതാക്കാൻ ആര്യവേപ്പില അരച്ച് മുഖത്തിടാം, 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകികളയാം. 

മൂന്ന്...

 ദിവസവും 'തുളസിയില നീര്' മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക.

നാല്...

 നന്നായി 'പഴുത്ത പപ്പായ' അരച്ച് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിനു നിറം വർധിപ്പിക്കാനും ഇത് സഹായിക്കും.

അഞ്ച്...

മുഖക്കുരുവിന്റെ പാടുകൾ മാറാൻ 'തേന്‍' വളരെ നല്ലതാണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. തേന്‍ ദിവസവും ഒരു നേരം മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളും കറുത്ത പാട് എന്നിവ മാറാൻ സഹായിക്കും.

മുഖത്തെ കറുത്ത പാടുകൾ മാറാന്‍...

                                                                                                            
 

Follow Us:
Download App:
  • android
  • ios