പ്രസവശേഷം മിക്ക സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ് സ്‌ട്രെച്ച്മാര്‍ക്‌സ്. സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുന്നതാണ് ഈ സ്‌ട്രെച്ച് മാര്‍ക്‌സ്. വയറിലെ സ്ട്രെച്ച്മാർക്സ് മാറാൻ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും പുരട്ടി കാണും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. സ്ട്രെച്ച് മാര്‍ക്ക്സ് മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 സ്‌ട്രെച്ച് മാര്‍ക്കുകൾ ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറു നാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

രണ്ട്...

 ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്‌സുള്ള ഭാ​ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടുക. ദിവസങ്ങള്‍ കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് മാറ്റാന്‍ സഹായിക്കും. 

മൂന്ന്...

ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ. പൊള്ളിയ പാട് പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സ് മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ പുരട്ടുന്നത് നല്ലതാണ്. 

നാല്...

പാൽപ്പാടയെ അത്ര നിസാരമായി കാണരുത്. സ്ട്രെച്ച് മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച് മാര്‍ക്സ് ഇല്ലാതാകും. ഇത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അഞ്ച്...

സ്ട്രെച്ച് മാര്‍ക്ക്സിന് ഏറ്റവും നല്ല പരിഹാരമാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്ക്സ് ഉള്ള ഭാ​ഗത്തിൽ മുട്ടയുടെ വെള്ള പുരട്ടാം. ബ്രഷ് ഉപയോ​ഗിച്ച് പുരട്ടുന്നതാണ് നല്ലത്. തണുത്ത വെളളം കൊണ്ട് മസാജ് ചെയ്യുന്നത് വയറിന് കൂടുതൽ ആശ്വാസം കിട്ടും. രണ്ടാഴ്ച്ച അടുപ്പിച്ച് മുട്ടയുടെ വെള്ള ഉപയോ​ഗിക്കാൻ ശ്രമിക്കുക. 

ആറ്...

റോസ് വാട്ടര്‍ കൊണ്ടും സ്ട്രെച്ച് മാര്‍ക്സ് മാറ്റാന്‍ സഹായിക്കും. ഒരു സ്പൂൺ വെളിച്ചെണ്ണയിൽ‌ ഒരു തുള്ളി റോസ് വാട്ടർ ചേർത്ത് സ്‌ട്രെച്ച് മാര്‍ക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് സഹായകമാണ്.