താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം...

താരൻ (dandruff) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ കൂടികഴിഞ്ഞാൽ മുടികൊഴിച്ചിൽ രൂക്ഷമാകുന്നു. ശൈത്യകാലത്ത് നമ്മുടെ തലയിൽ താരൻ കൂടുകലായി ഉണ്ടാകാം. താരൻ വിരുദ്ധ ഷാംപൂകൾ പോലും പലപ്പോഴും അതിനെതിരെ പ്രവർത്തിക്കില്ല. താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം...

ഒന്ന്...

തലമുടി വളരാനും മുടി കൊഴിച്ചിൽ തടയാനും ഉത്തമ പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്കൊപ്പം ചെറുനാരങ്ങ നീരു കൂടി ചേരുമ്പോൾ താരൻ പമ്പ കടക്കും. രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങ നീര് ചേർക്കുക. ശിരോചർമത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം.

രണ്ട്...

ശിരോചർമത്തിൽ തൈര് പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. താരനെ ചെറുക്കാൻ ഉത്തമ പ്രതിരോധ മാർഗമാണിത്.ആഴ്ചയിൽ മൂന്ന് തവണ വരെ ഉപയോഗിക്കാം. താരനിൽ നിന്നും ഒരു പരിധിവരെ മേചനം നേടാൻ ഇത് സഹായിക്കും.

മൂന്ന്...

ബാക്ടീരിയൽ ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് ഗ്രീൻ ടീ. ശിരോചർമത്തിന്റെ ആരോഗ്യം വീണ്ടെടുത്ത് താരനെ അകറ്റാൻ ഇതിന് കഴിവുണ്ട്.രണ്ട് ഗ്രീൻ ടീ ബാഗുകൾ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ 20 മിനിറ്റ് നേരം മുക്കി വയ്ക്കുക.തണുത്തതിനുശേഷം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

നാല്...

2-3 ടേബിൾ സ്പൂൺ തൈരിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. അതേസമയം മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. 15 മിനിറ്റ് ഈ പാക്ക് ഇട്ട ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

പനിയും വിറയലും, ഉറക്കം നഷ്ടപ്പെട്ടു; മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ