പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
താരനെന്ന വില്ലനെ പലരും ഭയപ്പെടുന്നുണ്ട്. താരൻ മൂലം തലമുടി കൊഴിച്ചിൽ വരെ ഉണ്ടാകാം. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.
പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാം ചില പൊടിക്കെെകൾ...
ആര്യവേപ്പ്...
ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ സഹായകമാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്ത് വരുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം.
ഉലുവ...
നിരവധി ഔഷധ ഗുണങ്ങളുള്ള ഉലുവ മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കുന്നു. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തൈര്...
താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽപം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാം.
പ്രമേഹമുള്ളവർ കഴിക്കേണ്ട ഗ്ലൈസിമിക് സൂചിക കുറഞ്ഞ 6 ഭക്ഷണങ്ങള്‍

