Asianet News MalayalamAsianet News Malayalam

മൈഗ്രേൻ തലവേദന മാറ്റാന്‍ പരീക്ഷിക്കാം ഈ പ്രകൃതിദത്ത വഴികള്‍

ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലം, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജ്ജലീകരണം, കഫൈന്‍ ഉപയോഗം, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 

home remedies to get rid of migraine headache
Author
First Published Aug 6, 2024, 3:58 PM IST | Last Updated Aug 6, 2024, 3:58 PM IST

മൈഗ്രേൻ തലവേദന മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മൈഗ്രേൻ ഉണ്ടാകാം. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുന്നത് മൂലം, മാനസിക സമ്മര്‍ദ്ദം, തീക്ഷ്ണമായ വെളിച്ചം ഏല്‍ക്കുന്നത് മൂലം, വലിയ ശബ്ദങ്ങള്‍ കാരണം, വെയില്‍ കൊള്ളുന്നത് കൊണ്ട്, ചൂട്, നിര്‍ജ്ജലീകരണം, കഫൈന്‍ ഉപയോഗം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും മൈഗ്രേൻ തലവേദന ഉണ്ടാകാം. ഇതുകൂടാതെ ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങള്‍ക്ക് മൈഗ്രേൻ വരുന്നതിന്‍റെ കൃത്യമായ കാരണം കണ്ടെത്തി അവയില്‍ നിന്നും അകലം പാലിക്കുകയാണ് ഇത്തരം തലവേദനയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. 

മൈഗ്രേൻ തലവേദന മാറ്റാന്‍ വീട്ടില്‍  പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ലാവണ്ടർ ഓയില്‍

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ ഓയില്‍ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

ഐസ് പാക്ക് 

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് തലവേദന അകറ്റാൻ സഹായിക്കും. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. ഇത് തലവേദന ശമിപ്പിക്കാൻ സഹായിക്കും. 

ഇഞ്ചി

ഇഞ്ചി തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ചെറുനാരങ്ങ

തലവേദന അകറ്റാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. 

യോഗ

യോഗ ചെയ്യുന്നതും തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം. 

Also read: സാൽമൺ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ചില ഗുണങ്ങളുണ്ട്

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios