തിളങ്ങുന്ന, മൃദുലമായ മുഖ ചര്‍മം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കാലാവസ്ഥ മറുന്നതനുസരിച്ച് ചര്‍മത്തിലും മാറ്റങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത് പരിഹരിക്കാന്‍ ചില എളുപ്പവഴികളുണ്ട്. മുഖം തിളങ്ങാനും മുഖത്തെ ചര്‍മം മൃദുവാകാനും ഇതാ തേൻ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഒന്ന്...

പാലും തേനും ചര്‍മ സംരക്ഷണത്തിന് മികച്ചതാണ്. ഒരു സ്പൂണ്‍ പാലും ഒരു സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. 

രണ്ട്...

രണ്ട് സ്പൂണ്‍ പഴുത്ത പപ്പായയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. 

മൂന്ന്...

ഒരു സ്പൂണ്‍ തേന്‍,  അരസ്പൂണ്‍ തൈര് , ഒരു സ്പൂണ്‍ തക്കാളി നീര്,  അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. പായ്ക്ക് നല്ല പോലെ ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്. 

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഇവയാണ്....