നമ്മള്‍ കഴിക്കുന്ന ഭക്ഷണം, നമ്മുടെ മറ്റ് ജീവിതരീതികള്‍, ആരോഗ്യാവസ്ഥകള്‍, പ്രായ എന്നിങ്ങനെയുള്ള പല ഘടകങ്ങളുമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. എങ്ങനെയാണ് നാം ആരോഗ്യവതിയോ ആരോഗ്യവാനോ ആണെന്ന് സ്വയം മനസിലാക്കാൻ സാധിക്കുക? അതിന് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതായി വരാം. മുടിയും ഉറക്കവും തൊട്ട് എങ്ങനെ വൈകാരികപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നത് വരെ ഇതിലുള്‍പ്പെടാം. അറിയാം ഇവയെ കുറിച്ച് വിശദമായി...

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഏവരും പറയാറുണ്ടല്ലോ. മിക്കവരും ഈ അഭിപ്രായത്തോട് യോജിക്കാറമുണ്ട്. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ കാര്യമായ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നേരിട്ടവരാണ് കാര്യമായും ആരോഗ്യത്തിന്‍റെ പ്രാധാന്യം അതിന്‍റെ ആഴമനുസരിച്ച് അംഗീകരിക്കുന്നത്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം, നമ്മുടെ മറ്റ് ജീവിതരീതികള്‍, ആരോഗ്യാവസ്ഥകള്‍, പ്രായ എന്നിങ്ങനെയുള്ള പല ഘടകങ്ങളുമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. എങ്ങനെയാണ് നാം ആരോഗ്യവതിയോ ആരോഗ്യവാനോ ആണെന്ന് സ്വയം മനസിലാക്കാൻ സാധിക്കുക? അതിന് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതായി വരാം. മുടിയും ഉറക്കവും തൊട്ട് എങ്ങനെ വൈകാരികപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നത് വരെ ഇതിലുള്‍പ്പെടാം. അറിയാം ഇവയെ കുറിച്ച് വിശദമായി...

ഉറക്കം...

രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് തന്നെ ആരോഗ്യത്തിന്‍റെ ഒരു സൂചനയാണ്. അതും കിടന്ന ശേഷം മുപ്പത് മിനുറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. 

ആര്‍ത്തവം...

സ്ത്രീകളാണെങ്കില്‍ ക്രമം തെറ്റാതെ വരുന്ന ആര്‍ത്തവം ആണ് അവരുടെ ആരോഗ്യത്തിന്‍റെ ഒരു പ്രധാന സൂചന. ആര്‍ത്തവത്തിന്‍റെ സമയം മാറിക്കൊണ്ടിരിക്കുന്നത് എപ്പോഴും ശരീരത്തിന്‍റെ സിസ്റ്റം നന്നായല്ല പോകുന്നത് എന്നാണ് കാണിക്കുന്നത്. 

ഉന്മേഷം...

ആരോഗ്യമുള്ളവരിലെ ഒരു ലക്ഷണമാണ് അവര്‍ എല്ലായ്പോഴും ഉന്മേഷത്തോടെ ഇരിക്കും എന്നത്. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും സജീവമായി ചെയ്തുതീര്‍ക്കാൻ ഓരോ ദിവസവും ഇവര്‍ക്ക് സാധിക്കും. 

ഓര്‍മ്മശക്തി...

നല്ല ഓര്‍മ്മശക്തിയും ആരോഗ്യത്തിന്‍റെ സൂചനയാണ്. ദീര്‍ഘകാലമായുള്ള കാര്യങ്ങളോ, അല്ലെങ്കില്‍ സമീപകാലത്തെ കാര്യങ്ങളോ എല്ലാം ഒരുപോലെ ഓര്‍മ്മയുണ്ടായിരിക്കുകയെന്നതാണ് നല്ല ഓര്‍മ്മശക്തിയുടെ സൂചന. 

മലവിസര്‍ജ്ജനം...

നമ്മുടെ ദഹനപ്രവര്‍ത്തനം ശരിയായ രീതിയിലാണ് നടക്കുന്നത് എന്നതിന്‍റെ സൂചനയാണ് മലവിസര്‍ജ്ജനം നന്നായി നടക്കുന്നത്. ഇതും ആരോഗ്യത്തിന്‍റെ ലക്ഷണം തന്നെയാണ്. എല്ലാ ദിവസവും വലിയ പ്രയാസമില്ലാതെ മലവിസര്‍ജ്ജനം നടത്താൻ സാധിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതാണ്. 

പടികള്‍ കയറുന്നത്...

ബുദ്ധിമുട്ടില്ലാതെ കുറഞ്ഞ സമയം കൊണ്ട് പടികള്‍ കയറിപ്പോകാൻ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോയെന്നും സ്വയം പരിശോധിക്കാവുന്നതാണ്. കാരണം ഇതും ആരോഗ്യത്തിന്‍റെ ലക്ഷണം തന്നെയാണ്. 

മൂത്രത്തിന്‍റെ നിറം...

മൂത്രത്തിന്‍റെ നിറം നോക്കിയും നിങ്ങള്‍ക്ക് സ്വന്തം ആരോഗ്യം വിലയിരുത്താൻ സാധിക്കുന്നതാണ്. ആരോഗ്യമുള്ളൊരു വ്യക്തിയുടെ മൂത്രം ഇളം മഞ്ഞനിറത്തിലായിരിക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടെന്നതിന്‍റെയും സൂചനയാണിത്. 

മുറിവുകള്‍ ഉണങ്ങുന്നത്...

ശരീരത്തില്‍ എന്തെങ്കിലും വിധത്തിലുള്ള മുറിവുകളോ പരുക്കുകളോ ഉണ്ടായാല്‍ അത് സമയബന്ധിതമായി ഉണങ്ങുകയോ ഭേദപ്പെടുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലും മനസിലാക്കാം നിങ്ങള്‍ ആരോഗ്യവാനോ ആരോഗ്യവതിയോ തന്നെ.

ചര്‍മ്മത്തിന്‍റെ ആരോഗ്യം...

കാര്യമായ തകരാറുകളൊന്നുമില്ലാത്ത, വൃത്തിയുള്ള ചര്‍മ്മവും ആരോഗ്യത്തിന്‍റെ സൂചനയാണ്. ചര്‍മ്മ്തതില്‍ നിറവ്യത്യാസങ്ങള്‍, ചൊറിച്ചില്‍, അനാവശ്യമായ പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കാവുന്നതാണ്. 

കണ്ണുകള്‍...

കണ്ണുകളിലൂടെയും നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യത്തെ വിലയിരുത്താൻ സാധിക്കും. കണ്ണുകളില്‍ നനവ് അധികമായിരിക്കുന്നതും അതുപോലെ തന്നെ കണ്ണുകള്‍ വല്ലാതെ ഡ്രൈ ആയിരിക്കുന്നതുമെല്ലാം അനാരോഗ്യകരമായ അവസ്ഥകളുടെ സൂചനകളാണ്. അതുപോലെ കണ്ണുകളില്‍ ഇടയ്ക്ക് അസ്വസ്ഥതത തോന്നുന്നതോ വേദനയോ ചൊറിച്ചിലോ അനുഭവപ്പെടുന്നതോ എല്ലാം അനാരോഗ്യകരമായ അവസ്ഥകളെ സൂചിപ്പിക്കുന്നതാണ്. 

മുടി...

മുടിയുടെ ആരോഗ്യം നോക്കിയും നമ്മുടെ ആകെ ആരോഗ്യത്തെ വിലയിരുത്താവുന്നതാണ്. ആരോഗ്യമുള്ളൊരു വ്യക്തിയാണെങ്കില്‍ ദിവസത്തില്‍ അമ്പത് മുതല്‍ 100 മുടി വരെ മാത്രമാണ് പൊഴിഞ്ഞുപോവുക. ഇതിലുമധികം മുടി പൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അനുമാനത്തിലെത്താം. 

നടത്തം...

നടക്കാൻ ഇഷ്ടമുള്ളവരും ഇല്ലാത്തവരും കാണും. എന്നാല്‍ അല്‍പദൂരമൊക്കെ വലിയ പ്രയാസങ്ങളില്ലാതെ നടക്കാൻ സാധിക്കണം. എങ്കില്‍ മാത്രമാണ് നിങ്ങള്‍ ആരോഗ്യമുള്ളവരാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. 

പല്ലുകള്‍...

പല്ലുകളുടെ ആരോഗ്യവും നമ്മുടെ ആകെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കാറുണ്ട്. പല്ലില്‍ പോട്, മോണരോഗം, ചില ഭക്ഷണം കഴിക്കുമ്പോള്‍ പല്ല് വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വരാറുണ്ടെങ്കില്‍ അതും അനാരോഗ്യകരമായ അവസ്ഥയുടെ സൂചനയാണ്. 

മാനസികാവസ്ഥകള്‍...

നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യം വിലയിരുത്തുമ്പോള്‍ തന്നെ തീര്‍ച്ചയായും മനസിന്‍റെ ആരോഗ്യവും കണക്കിലെടുക്കേണ്ടാണ്. പലതരത്തിലുള്ള വൈകാരികാവസ്ഥകളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്നുണ്ടെങ്കില്‍ അതും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്ന വെല്ലുവിളിയായി കരുതണം.

Also Read:- 'സ്ട്രോക്ക്' അഥവാ പക്ഷാഘാതം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകാം...

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയ യുവാവ് ട്രാൻസ്ഫോർമറിൽ കയറിയ ആത്മഹത്യക്ക് ശ്രമിച്ചു |Suicide Attempt