കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ അവസ്ഥയില്‍ ഒരു പനിയോ ചുമയോ വന്നാല്‍ അത് കൊറോണയാണോ എന്ന് ഭയപ്പെടുന്നവരാണ് അധികവും. കൊറോണ ആണോ എന്നറിയാൻ പ്രധാനമായി നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ലക്ഷണങ്ങളാണെന്ന് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് പറയുന്നു.. ഉദാഹരണം, പനി, വിറയല്‍, വരണ്ട ചുമ, ജലദോഷം, ശ്വാസമുട്ടല്‍, തലവേദന പോലുള്ള ലക്ഷണങ്ങള്‍ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.

 ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിട്ട് എത്ര ദിവസങ്ങളായി എന്നായിരിക്കും ഡോക്ടര്‍മാര്‍ ആദ്യം ചോദിക്കുന്നത്. വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുണ്ടോ...? വളര്‍ത്തുമൃഗങ്ങളുടെ വിസജര്‍ജ്യം നിങ്ങള്‍ കൈ കൊണ്ടാണോ എടുക്കാറുള്ളത്. കൈകള്‍ എപ്പോഴും വൃത്തിയാക്കാറുണ്ടോ...?

 ആളുകള്‍ തിങ്ങികൂടിയ ഇടങ്ങളില്‍ നിങ്ങള്‍ പോയിട്ടുണ്ടോ...? ഏതെങ്കിലും ആശുപത്രിയില്‍ രോഗികളെ കാണാനായി പോയിരുന്നോ...?.ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇല്ലെങ്കില്‍ സാധാരണ വൈറല്‍ പനിയ്ക്കുള്ള പരിശോധനകളാകും ആദ്യം ഡോക്ടര്‍മാര്‍ നടത്താന്‍ പറയുക.

വിട്ട് മാറാത്ത പനിയും  ശ്വാസംമുട്ടലും ഉണ്ടെങ്കില്‍ കൊറോണ ബാധിത പ്രദേശത്ത് നിന്നുള്ളവരുമാണെങ്കില്‍ കൊറോണ ഉണ്ടോ എന്നറിയാന്‍ പരിശോധനകള്‍ നടത്തും. കൊറോണയാണോ എന്ന് സംശയിക്കുന്ന കേസുകള്‍ രണ്ട് തരത്തിലാണുള്ളത്.

ആദ്യം രക്തപരിശോധനകള്‍ നടത്തും, രണ്ട്, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നു. ഐസൊലേഷന്‍ മാറ്റുമ്പോള്‍ അവരില്‍ ആദ്യം പരിശോധിക്കുക throat swab ടെസ്റ്റ് ആയിരിക്കും. ഉമിനീരിന്റെ ഘടകവും ആ ഭാഗത്തുള്ള കോശങ്ങളും ചേര്‍ത്തെടുക്കുന്നതാണ് throat swab എന്ന് പറയുന്നത്. ശേഷം അത് പരിശോധിക്കാന്‍ വൈറോളജി ലേബിലേക്ക് അയക്കുന്നുവെന്ന് ഡോ. രാജേഷ് പറയുന്നു.

 ഈ throat swab പരിശോധനയിലൂടെയാണ് നിങ്ങള്‍ക്ക് കൊറോണ ഉണ്ടോ എന്നറിയുന്നത്. രക്തത്തില്‍ കൊറോണ വൈറസിന്റെ ആന്റി ബോഡിയുടെ സാന്നിധ്യം ഉണ്ടോ എന്നതാണ് രണ്ടാമതായി ചെയ്യുന്ന ടെസ്റ്റ്. ഈ ടെസ്റ്റ് എന്ന് പറയുന്നത് കൊറോണ വൈറസിനെ തിരിച്ചറിയുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.