Asianet News MalayalamAsianet News Malayalam

മുഖത്തെ കരുവാളിപ്പ് മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. പാരിസ്ഥിതിക വിഷവസ്തുക്കളെ ചെറുക്കാൻ ഫോളിക് ആസിഡ് ചർമ്മത്തെ സഹായിക്കുമ്പോൾ, വിറ്റാമിൻ സി പുതിയ കോശ വളർച്ചയെ സഹായിക്കുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. 
 

how cucumber can be used to get rid of dark spots on the face rse
Author
First Published May 11, 2023, 4:04 PM IST

വേനൽക്കാലത്ത് ചർമ്മസംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വേനൽക്കാലത്ത് നല്ല ചർമ്മസംരക്ഷണം നിലനിർത്താൻ കഴിയുന്നത്ര പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും പ്രധാനമാണ്. ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നിലനിർത്താൻ സഹായകമാണ് വെള്ളരിക്ക. 

ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. പാരിസ്ഥിതിക വിഷവസ്തുക്കളെ ചെറുക്കാൻ ഫോളിക് ആസിഡ് ചർമ്മത്തെ സഹായിക്കുമ്പോൾ, വിറ്റാമിൻ സി പുതിയ കോശ വളർച്ചയെ സഹായിക്കുന്നു. ഈ ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. 

വെള്ളരിക്ക ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നവുമാണ്. കൂടാതെ, ചർമ്മത്തിന്റെ പിഗ്മെന്റേഷൻ കുറയ്ക്കാനും മുഖക്കുരു തടയാനും ഏറ്റവും പ്രധാനമായി ഉയർന്ന അളവിൽ ഉപയോഗപ്രദമായ പോഷകങ്ങൾ നൽകിക്കൊണ്ട് ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും കഴിയും.

ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണുകൾക്ക് താഴെ ഇരുണ്ടതും വീർത്തതുമായ വൃത്തങ്ങൾ മാറ്റാൻ വെള്ളരിക്ക സഹായകമാണ്. ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഈ വേനൽക്കാലത്ത് ചർമ്മം ആരോ​ഗ്യമുള്ളതാക്കാൻ വെള്ളരിക്ക മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

കുക്കുമ്പറും റോസ് വാട്ടർ ചർമ്മ സംരണത്തിന് മികച്ച രണ്ട് ചേരുവകളാണ്.  വെള്ളരിക്ക നീരും റോസ് വാട്ടറും നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 മിനുട്ട് ഈ പാക്കിട്ട് നന്നായി മസാജ് ചെയ്ത ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു പാക്കാണിത്.

രണ്ട്...

കുക്കുമ്പർ ഫേസ് ടോണർ തയ്യാറാക്കുന്നതിനുള്ള മറ്റൊരു മികച്ച ഓപ്ഷൻ ഗ്രീൻ ടീ ചേർക്കുന്നതാണ്. വെള്ളരിക്ക നീര് ഗ്രീൻ ടീ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഇതാ കരുവാളിപ്പ് മാരാൻ മികച്ചൊരു പാക്കാണിത്.

വൻകുടൽ കാൻസർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

Follow Us:
Download App:
  • android
  • ios