പ്രമേഹവുമായി ബന്ധപ്പെട്ട ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കാഴ്ചയിൽ മാറ്റങ്ങൾ വരുത്തുകയും കഠിനമായ കേസുകളിൽ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, പ്രമേഹമുള്ളവർ അവരുടെ കാഴ്ചയിലോ കണ്ണിന്റെ ആരോഗ്യത്തിലോ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് നിരീക്ഷിക്കാൻ പതിവായി നേത്രപരിശോധന നടത്തണം. 

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. തിമിരം, ഗ്ലോക്കോമ എന്നിവയുൾപ്പെടെയുള്ള മറ്റ് നേത്ര പ്രശ്നങ്ങൾക്കുള്ള സാധ്യതയും പ്രമേഹം വർദ്ധിപ്പിക്കും. ഡയബറ്റിക് റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും അവയെ തടയാനോ മന്ദഗതിയിലാക്കാനോ കാഴ്ച നിലനിർത്താനോ സഹായിക്കും.

പ്രമേഹവുമായി ബന്ധപ്പെട്ട ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കാഴ്ചയിൽ മാറ്റങ്ങൾ വരുത്തുകയും കഠിനമായ കേസുകളിൽ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, പ്രമേഹമുള്ളവർ അവരുടെ കാഴ്ചയിലോ കണ്ണിന്റെ ആരോഗ്യത്തിലോ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് നിരീക്ഷിക്കാൻ പതിവായി നേത്രപരിശോധന നടത്തണം.

പ്രമേഹമുള്ള ആളുകൾ ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും പ്രധാനമാണ്. പ്രമേഹം കാഴ്ചശക്തിയെ എങ്ങനെ ബാധിക്കും? മുന്നറിയിപ്പ് സൂചനകൾ എന്തൊക്കെ, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം എന്നിവയെ കുറിച്ച് ജഗത് ഫാർമ സിഇഒയും ഡോ. ബസു ഐ ഹോസ്പിറ്റൽ ഡയറക്റ്ററുമായ ഡോ. മൻദീപ് സിംഗ് ബസു പറഞ്ഞു.

കണ്ണ് ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയ അവയവങ്ങളിൽ ഒന്നാണെന്നും കണ്ണിന്റെ ശരിയായ പ്രവർത്തനം നിലനിർത്തുന്നത് പൊതുവായ ആരോഗ്യത്തിനും ക്ഷേമത്തിനും നിർണായകമാണെന്നും ഡോ. മൻദീപ് പറയുന്നു.

പ്രമേഹമുള്ളവരെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ ഡയബറ്റിക് റെറ്റിനോപ്പതി, മാക്യുലർ എഡിമ (സാധാരണയായി ഡയബറ്റിക് റെറ്റിനോപ്പതിക്കൊപ്പം വികസിക്കുന്നവ), തിമിരം, ഗ്ലോക്കോമ എന്നിവ ഉൾപ്പെടുന്നു. ഇവ കാഴ്ച നഷ്ടത്തിലേക്ക് നയിച്ചേക്കാം. എന്നാൽ നേരത്തെയുള്ള രോഗനിർണയവും ചികിത്സയും കണ്ണുകളുടെ ആരോ​ഗ്യത്തിന് സഹായകമാകും. 

പ്രമേഹരോഗികൾ കൃത്യമായ ഇടവേളകളിൽ കണ്ണുകൾ പരിശോധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വേണം. "ഡയബറ്റിക് റെറ്റിനോപ്പതിയുടെ വികസനവും പുരോഗതിയും തടയുന്നതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നിർണായകമാണ്..- ഡോ. മൻദീപ് പറഞ്ഞു.

 ഉയർന്ന ആന്റിഓക്‌സിഡന്റുകളുള്ളതും ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞതുമായ ഭക്ഷണക്രമം ഡയബറ്റിക് റെറ്റിനോപ്പതിയുടെ തുടക്കവും പുരോഗതിയും തടയാൻ സഹായിക്കും.

പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?