രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടു‌ന്നു.  

പ്രമേഹമുള്ളവർ ക്യത്യമായ ഒരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ഒലീവ് ഓയിൽ'. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഒലീവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ഓയിൽ ചേർക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. 

ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമാണ് ഒലീവ് ഓയിൽ. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ചേർക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ, അൽഷിമേഴ്സ് രോഗം എന്നിവ തടയാനും സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന 'ഒലിയൂറോപിൻ' എന്ന സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവും മെറ്റബോളിസവും നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഊര്‍ജം ലഭിക്കാനും ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റും വിറ്റാമിനുകളും ലഭിക്കാനും ഒലീവ് ഓയിൽ സഹായിക്കും.

'പ്രമേഹവും രക്തസമ്മര്‍ദ്ദവുമായി പാലുത്പന്നങ്ങള്‍ക്കൊരു ബന്ധമുണ്ട്....