Asianet News MalayalamAsianet News Malayalam

മാനസിക സമ്മർദ്ദം ഈ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഒട്ടുമിക്ക ആളുകളും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്‍റെ പിടിയിലാണ്. മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

How stress promotes breast cancer development
Author
Thiruvananthapuram, First Published Apr 12, 2019, 9:39 PM IST

തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഒട്ടുമിക്ക ആളുകളും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ മാനസിക സമ്മർദ്ദം  സ്തനാര്‍ബുദത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ചൈനയില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. 

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു. ഇത് ലാക്റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍.ഡി.എച്ച്.എ.) എന്ന രാസാഗ്‌നിയുടെയും സ്തനാര്‍ബുദ മൂലകോശങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.   അര്‍ബുദബാധിതര്‍ മിക്കവരും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും. ഇത്തരം വികാരങ്ങള്‍ അര്‍ബുദമുഴകള്‍ വളരുന്നതിനും രോഗം ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതിനും കാരണമാകും. എന്നാല്‍, ദീര്‍ഘകാലമായുള്ള മാനസികസമ്മര്‍ദ്ദം അര്‍ബുദരോഗമുണ്ടാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രലോകത്തിന് തന്നെ അറിവില്ലായിരുന്നു. ചൈനയിലെ ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനുപിന്നില്‍. എല്‍.ഡി.എച്ച്.എ. ലക്ഷ്യമിട്ടുള്ള മരുന്നുപരീക്ഷണത്തില്‍ അതിയായ മാനസിക സമ്മര്‍ദ്ദഫലമായുണ്ടാകുന്ന അര്‍ബുദമൂലകോശങ്ങളെ വിറ്റാമിന്‍ സി ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. 


 

Follow Us:
Download App:
  • android
  • ios