Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. 

how to control cholesterol level
Author
Thiruvananthapuram, First Published Jan 4, 2020, 10:42 PM IST

ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. 

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.  കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിന് പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മൺ, ടൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചായ, ചോക്ലേറ്റ് എന്നിവയും കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കില്‍ ഗുഡ് കൊളസ്ട്രോള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. നോണ്‍ മില്‍ക്ക് ചോക്ലേറ്റ് ഐറ്റംസ് ആന്റി ഓക്സിഡന്റ് കൂടി ചേര്‍ന്നതാണ്. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകാതെയും സൂക്ഷിക്കുന്നു.  

രണ്ട്...

ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പാണ്‌ മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നതും. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. 

മൂന്ന്...

ഉരുളക്കിഴങ്ങ് വറുത്തത് മിക്കവാറും പേര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് വഴി ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് നമ്മുടെ ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. സസ്യങ്ങളില്‍ നിന്നോ ഇറച്ചികളില്‍ നിന്നോ ഉള്ള കൊഴുപ്പല്ലാതെ ഭക്ഷണം വഴി ശരീരത്തിലെത്തുന്ന കൊഴുപ്പാണിത്.ഇത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകാം. 

നാല്...

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി.

അഞ്ച്...

ദിവസവും ക്യത്യമായി വ്യായാമം ചെയ്താൽ കൊളസ്ട്രോൾ കുറയ്ക്കാം. യോ​ഗ, നടത്തം, സ്വിമ്മിങ്, എയറോബിക്സ് പോലുള്ള വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. 


 

Follow Us:
Download App:
  • android
  • ios