മുഖക്കുരു ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

ഒന്ന്...

മുഖക്കുരുപ്രശ്നങ്ങൾ പുരുഷന്മാരേയും കാര്യമായി അലട്ടാറുണ്ട്. ഒരു കാരണവശാലും കുരു പൊട്ടിക്കരുത്. അത് അടയാളങ്ങൾ വീഴ്ത്തും. പൊട്ടിച്ചുകളയുന്ന കുരു, വീണ്ടുമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം തന്നെ അറിയേണ്ടത്, സ്ഥിരമായി മുഖക്കുരു പൊട്ടിച്ചുകളയുമ്പോള്‍ അവിടെ 'സിസ്റ്റ്' (ചെറിയ മുഴ) രൂപപ്പെടാനുള്ള സാഹചര്യമുണ്ടാകും. ഈ സിസ്റ്റ് പിന്നീട് ചികിത്സയില്ലാതെ മാറുകയുമില്ല. ഒരുതവണ എടുത്ത് കളഞ്ഞാല്‍ പോലും, ഇത് വീണ്ടും തിരിച്ചുവരാനുള്ള സാധ്യതകളുമുണ്ട്. 

രണ്ട്...

 ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഫേസ് സ്ക്രബ് ഉപയോഗിച്ച് ചർമം വൃത്തിയാക്കുന്നത് മൃതകോശങ്ങളും പൊടിയുമൊക്കെ മാറ്റി ചർമസുഷിരങ്ങൾ അടയാതിരിക്കാൻ സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ മാറാൻ സഹായിക്കും.

മൂന്ന്...

 സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിൻ, ഹെക്സാക്ലോറോഫെയ്ൻ എന്നിവ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നതു കൂടുതൽ പ്രയോജനം ചെയ്യും.

നാല്...
        
മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇത് നല്ലതാണ്.