Asianet News MalayalamAsianet News Malayalam

Happy Hormones : സന്തോഷകരമായ ഹോർമോണുകൾ വർദ്ധിപ്പിക്കാൻ ഇവ ശ്രദ്ധിക്കാം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പ്രധാനമായും സെറോടോണിൻ, എൻഡോർഫിൻസ്, ഡോപാമിൻ, ഓക്സിടോസിൻ എന്നിങ്ങനെ നാല് സന്തോഷകരമായ ഹോർമോണുകൾ ഉണ്ട്. തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സഹായിക്കും.

how to increase happy hormones Nutritionist says
Author
Trivandrum, First Published Jul 23, 2022, 5:03 PM IST

മ്മുടെയൊക്കെ ശരീരത്തിൽ സന്തോഷം നൽകുന്ന ചില ഹോർമോണുകൾ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യകരമായ പ്രവർത്തനത്തിന് ഓരോ ഹോർമോണുകളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഈ ഹോർമോണുകളെ വലിയ രീതിയിൽ ആശ്രയിച്ചിരിക്കുന്നു. 

പ്രധാനമായും സെറോടോണിൻ, എൻഡോർഫിൻസ്, ഡോപാമിൻ, ഓക്സിടോസിൻ എന്നിങ്ങനെ നാല് സന്തോഷകരമായ ഹോർമോണുകൾ ഉണ്ട്. തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സഹായിക്കും.

 ഹാപ്പി ഹോർമോണുകളിലൊന്നാണ് സെറോട്ടോണിൻ (Serotonin). ഇത് നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രണ വിധേയമാക്കാൻ വേണ്ടി മാത്രമല്ല. പെട്ടെന്ന് ഉറക്കം നൽകാനും ദഹനശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

'എപ്പോഴും സന്തോഷത്തോടെയിരിക്കാം'; അറിയാം 'ഹാപ്പി ഹോർമോണി'നെ പറ്റി...

ഒരാളുടെ ശരീരത്തിൽ സെറോട്ടോണിൻ്റെ കുറവുണ്ടാകുന്നത് മൂലം വിഷാദരോഗം ഉണ്ടാകാനിടയുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹാപ്പി ഹോർമോണിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അഹമ്മദാബാദിലെ നാരായണ ഹൃദയാലയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യനായ ശ്രുതി ഭരദ്വാജ് പറഞ്ഞു.

ധാരാളം വെള്ളം കുടിക്കുക...

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നതും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ...

പച്ച ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, മുട്ട എന്നിവ പോലുള്ള ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

സൂര്യപ്രകാശം കൊള്ളാം...

പുറത്തേക്കിറങ്ങി അൽപം സൂര്യപ്രകാശമേൽകുകയും ശുദ്ധവായുവും ശ്വസിക്കുകയും ചെയ്യുക. സൂര്യപ്രകാശം ചർമ്മത്തിൽ പ്രതിഫലിപ്പിക്കുന്നത് വഴി സെറോടോണിൻ, എൻ‌ഡോർഫിനുകൾ എന്നിവയുടെ പ്രകാശനം വർദ്ധിപ്പിക്കാൻ സാധിക്കും.

ഹാപ്പി ഹോർമോണായ 'സെറോട്ടോണിൻ' വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ടത്... 

നട്സുകൾ...

 പ്രഭാതഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ ഇടയ്‌ക്ക് ലഘുഭക്ഷണമായി നട്സ് ഉൾപ്പെടുത്താം. നട്സിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല വിഷാദരോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബദാം, വാൽനട്ട്, ചിയ വിത്തുകൾ തുടങ്ങിയവയാണ് ഹാപ്പി ഹോർമോൺ കൂട്ടാൻ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങൾ.

വിറ്റാമിൻ സി ഭക്ഷണങ്ങൾ...

ചില ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പോഷകാഹാരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ഓക്സിടോസിൻ അളവ് കൂട്ടാൻ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, സരസഫലങ്ങൾ, നെല്ലിക്ക എന്നിവ നിങ്ങളെ സന്തോഷകരവും ആരോഗ്യകരവുമാക്കും.

യോ​ഗ...

യോ​ഗ ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഒരാൾക്ക് സമ്മാനിക്കുന്നു. ഇത് സന്തോഷ ഹോർമോണുകൾ പുറപ്പെടുവിച്ചുകൊണ്ട് ഒരാളെ ഏറ്റവും നന്നായി ഉറങ്ങാൻ അനുവദിക്കുന്നു. യോ​ഗ ചെയ്യുന്നത് രക്തപ്രവാഹത്തിൽ കൂടുതൽ എൻ‌ഡോർ‌ഫിനുകളെ പുറപ്പെടുവിക്കാൻ‌ കഴിയും. അത് മനസ്സിനെ ശാന്തവും സന്തോഷകരവുമാക്കുന്നു.

ഡാർക്ക് ചോക്ലേറ്റ്...

തലച്ചോറിലെ മാനസികാവസ്ഥ ഉയർത്തുന്ന രാസവസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി സംയുക്തങ്ങൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചോക്ലേറ്റ് അമേരിക്കൻ സ്ത്രീകളുടെ തലച്ചോറിൽ എൻഡോർഫിനുകളുടെ പ്രകാശനത്തിന് കാരണമാവുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്തു എന്നാണ്  1996-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്.

ഉയർന്ന പ്രോട്ടീൻ ഭക്ഷണം...

ഉയർന്ന പ്രോട്ടീൻ ഭക്ഷണം തലച്ചോറിലെ സെറോടോണിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പ്രധാന പങ്കാണ് ഇതിനായി വഹിക്കുന്നത്. മുട്ട, സാൽമൺ,നട്സ് തുടങ്ങിയ ഭക്ഷണങ്ങളിലാണ് ട്രിപ്റ്റോഫാൻ പ്രധാനമായും കാണപ്പെടുന്നത്.

പ്രോബയോട്ടിക്സ്...

തൈര് പോലെയുള്ള പ്രോബയോട്ടിക്‌സ്, പുളിപ്പിച്ച ഭക്ഷണങ്ങൾ, മോര് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കാരണം അവ മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു.

ശ്വാസകോശ ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

Follow Us:
Download App:
  • android
  • ios