Asianet News MalayalamAsianet News Malayalam

നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ കുറയ്ക്കാം

പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നതോടെ തലയിൽ വിയർപ്പിന്റെ അംശം  ഉണ്ടാകുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ.

how to prevent hair loss
Author
Trivandrum, First Published Feb 2, 2020, 9:11 AM IST

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പുരുഷനെയും സ്ത്രീയെയും ഒരുപോലെ ബാധിക്കുന്ന മുടികൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകാഹാരത്തിന്റെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നതോടെ തലയിൽ വിയർപ്പിന്റെ അംശം  ഉണ്ടാകുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം മുടി കൊഴിയുന്നതിന്‌ പിന്നിലെ കാരണങ്ങൾ.

മുടി കൊഴിച്ചിൽ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

മുടി ചീകുമ്പോഴാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കെട്ടുകൂടികിടക്കുന്ന മുടി വേഗത്തിൽ ചീകാതെ പതിയെ കെട്ടഴിക്കാൻ ശ്രദ്ധിക്കണം. മുടിയുടെ അറ്റം ആഴ്ചകൾ തോറും ചെറുതായൊന്ന് വെട്ടികൊടുത്താൽ ഇത് മുടി വളരാനും മുടിയുടെ അറ്റം പിളരുന്നതിനും പരിഹാരമാകും.

രണ്ട്...

പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് തന്നെ മാറ്റാവുന്നതാണ്. ഇതിന് മുടിക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, ചിക്കന്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്‌സ്, ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.

മൂന്ന്...

ഷാംപൂ, കണ്ടീഷ്ണർ എന്നിവ ചില സൗന്ദര്യ വർധക വസ്തുക്കളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതിനാൽ ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷനോട് കൂടിയ ഷാംപുവും മറ്റ് ക്രീമുകളും ഉപയോഗിക്കാം.

നാല്....

ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും. ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. 

Follow Us:
Download App:
  • android
  • ios