എൽഡിഎൽ (LDL) കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു. 

ശരീരത്തിൽ കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും(HDL). നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ(HDL) സഹായിക്കുന്നു. 

എൽഡിഎൽ (LDL) കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു. 

നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കേണ്ട കൊളസ്‌ട്രോളിന്റെ അളവിന് പരിധിയുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ളതിനാൽ, രക്തക്കുഴലുകൾ കൊഴുപ്പ് നിക്ഷേപം വികസിപ്പിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാം. 

കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു.ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു.

വിറ്റാമിൻ ഇ - ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ വിറ്റാമിൻ ഇ സപ്ലിമെന്റുകൾ കഴിക്കാമെന്ന് അഞ്ജലി നിർദ്ദേശിച്ചു.

പൂരിത കൊഴുപ്പ് - പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ കഴിക്കുമ്പോൾ ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാം, ചീസ്, ചുവന്ന മാംസം, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പ് കഴിക്കുമ്പോൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാമെന്നും അവർ പറഞ്ഞു.

പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ - പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകൾ ഒഴിവാക്കാൻ അഞ്ജലി ശുപാർശ ചെയ്യുന്നു. കോൺ ഓയിൽ, സൺഫ്ലവർ സീഡ് ഓയിൽ തുടങ്ങിയ എണ്ണകൾ കുറയ്ക്കണം. എന്നിരുന്നാലും, ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡ് ഓയിൽ തുടങ്ങിയ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകൾ കഴിക്കാവുന്നതാണ്.

കാർബോഹൈഡ്രേറ്റ് - കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കണമെന്ന് അഞ്ജലി നിർദ്ദേശിച്ചു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മൊത്തത്തിലുള്ളതും ശുദ്ധീകരിച്ചതുമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിരീക്ഷിക്കുകയും കുറയ്ക്കുകയും വേണം.

ലയിക്കുന്ന നാരുകൾ - ഓട്സ്, , ലയിക്കുന്ന നാരുകൾ അടങ്ങിയ മുഴുവൻ പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കൂ; കാരണം ഇതാണ്