കറുവപ്പട്ട ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. കറുവപ്പട്ട ചർമ്മത്തിന് തിളക്കമാർന്നതും അഴകുള്ളതുമായ രൂപഘടന നൽകുമെന്ന വസ്തുത പലർക്കും അറിയില്ല. മുഖത്തെ ചുളിവുകൾ, മുഖക്കുരു, മുഖത്തെ ഇരുണ്ട നിറം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിച്ചയപ്പെടാം..

കറുവപ്പട്ടയും തേനും...

കറുവപ്പട്ടയിൽ ആന്റി ഫംഗസ്, ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമ്മ പാളികളിലൂടെയുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തികൊണ്ട് ഇത് ചർമ്മത്തെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നു. ഇതിനായി കറുവപ്പട്ട ഫേസ് പാക്ക് ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

ആദ്യം ഒരു കഷ്ണം കറുവപ്പട്ട നന്നായി പൊടിച്ചെടുക്കുക. ശേഷം കറുവാപ്പട്ട പൊടിച്ചതിലേക്ക് തേൻ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്തും കഴത്തിന് ചുറ്റും ഇടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

കറുവപ്പട്ടയും ഒലീവ് ഓയിലും...

ചർമ്മത്തിന് നിറം വർദ്ധിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും കോശങ്ങളെ പുറംതള്ളാനും ഏറ്റവും മികച്ചതാണ് കറുവപ്പട്ട ഒലീവ് ഓയിൽ ഫേസ് പാക്ക്. എങ്ങനെയാണ് ഈ ഫേസ് പാക്ക് ഉപയോ​ഗിക്കേണ്ടതെന്ന് അറിയാം...

ആദ്യം കറുവപ്പട്ട പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം ഒലീവ് ഓയിൽ, ബദാം ഓയിൽ, തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ഒരു സ്‌ക്രബ് തയ്യാറാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

വില പോലെ തന്നെ ഗുണവും; തലമുടി കൊഴിച്ചിൽ അകറ്റാന്‍ ഉള്ളി കൊണ്ടുള്ള പൊടിക്കൈകള്‍...