കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം (condom). ഏറ്റവും എളുപ്പമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഒന്നായതിനാൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്.
എച്ച്ഐവി പകരുന്നത് തടയാൻ കോണ്ടം വളരെ ഫലപ്രദമാണെന്ന് journal of American Sexually Transmitted Diseases Association വ്യക്താക്കുന്നു. കോണ്ടം ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് വിദഗ്ർ ചൂണ്ടിക്കാട്ടുന്നു.
ലെെംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെംഗിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
വളരെ വൈകി കോണ്ടം ധരിക്കുക അല്ലെങ്കിൽ വളരെ നേരത്തെ നീക്കം ചെയ്യുക ഇങ്ങനെ ചെയ്യുന്നത് പ്രശ്നമാണ്. അത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കും. ഒരിക്കലും കോണ്ടം ചൂടുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കോണ്ടത്തിന് നിറം വ്യത്യാസം ഉണ്ടാവുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു.
