ചർമ്മസംരക്ഷണത്തിന് അൽപം നെയ്യ് മതിയാകും ; ഇങ്ങനെ ഉപയോഗിക്കാം
ചർമ്മത്തിന് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ് നെയ്യ്. ഇതിൽ ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ ഉണ്ട്, ഇത് ഈർപ്പം തടയാനും ചർമ്മത്തെ ജലാംശം നിലനിർത്താനും സഹായിക്കുന്നു.

ചർമ്മസംരക്ഷണത്തിന് മിക്ക ആളുകളും കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ലേപനങ്ങളും ഉപയോഗിക്കുന്നു. കെമിക്കൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. ചർമ്മത്തെ സംരക്ഷിക്കുന്നതിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് നെയ്യ്. നെയ്യിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന് ഗുണം ചെയ്യും.
ചർമ്മത്തിന് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ് നെയ്യ്. ഇതിൽ ഉയർന്ന അളവിലുള്ള ഫാറ്റി ആസിഡുകൾ ഉണ്ട്, ഇത് ഈർപ്പം തടയാനും ചർമ്മത്തെ ജലാംശം നിലനിർത്താനും സഹായിക്കുന്നു.
ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകൾ നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മങ്ങിയ ചർമ്മത്തെ ആരോഗ്യമുള്ള ചർമ്മമാക്കി മാറ്റാൻ ഇത് സഹായിക്കുന്നു. കാരണം ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കുന്നു. രണ്ടോ മൂന്നോ സ്പൂൺ നെയ്യ് അൽപം കറ്റാർവാഴ ചേർത്ത് മുഖത്തിടുന്നത് ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ സുഖപ്പെടുത്താൻ നെയ്യ് സഹായിക്കുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് രണ്ട് മൂന്ന് തുള്ളി നെയ്യ് എടുത്ത് ചുണ്ടിൽ പുരട്ടുക. മൃദുവായ പിങ്ക് നിറമുള്ള ചുണ്ടുകൾ ലഭിക്കാൻ ഇത് സഹായിക്കും.
രണ്ട് സ്പൂൺ നെയ്യ്, തേങ്ങാപ്പാൽ, ഒരു സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ചെറുപയർ എന്നിവ യോജിപ്പ് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് ശരീരത്തിൽ പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം കുളിക്കുക. ഇത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. വെളിച്ചെണ്ണയോടൊപ്പം രണ്ടോ മൂന്നോ സ്പൂൺ നെയ്യ് ചേർത്ത് കാലിലും കെെകളിലും പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കുന്നു. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ജലാംശം നിലനിർത്താനും നെയ്യ് സഹായിക്കുന്നു.
പുതിനയിലയോ മല്ലിയിലയോ ? ഏതാണ് കൂടുതൽ നല്ലത്?