സവാളയിൽ‌ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. മുടിയുടെ വളർച്ച മെച്ചപ്പെടുത്തുക, താരൻ കുറയ്ക്കുക, രോമകൂപങ്ങളെ പോഷിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള പലതരം ഗുണങ്ങൾ സവാള ജ്യൂസിന് ഉണ്ടെന്ന് വി​ദ​ഗ്ധർ പറയുന്നു.  

മുടികൊഴിച്ചിൽ (hairfall) നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ആരോ​ഗ്യത്തിനായി വിവിധ ഹെയര്‌ ഓയിലുകളും ഹെയർ മാസ്കുകളും ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ അധികവും. മുടികൊഴിച്ചിൽ കുറയ്ക്കാൻ‌ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂ‌ടുതൽ നല്ലത്. അതിലൊന്നാണ് സവാള. 

സവാളയിൽ‌ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. മുടിയുടെ വളർച്ച മെച്ചപ്പെടുത്തുക, താരൻ കുറയ്ക്കുക, രോമകൂപങ്ങളെ പോഷിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള പലതരം ഗുണങ്ങൾ സവാള ജ്യൂസിന് ഉണ്ടെന്ന് വി​ദ​ഗ്ധർ പറയുന്നു. 

സവാള ജ്യൂസിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ എന്ന പ്രോട്ടീന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുടിയിൽ സവാള നീര് പതിവായി ഉപയോഗിക്കുന്നത് വേഗത്തിലും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും ഫലപ്രദമാണ്. 

സവാള ജ്യൂസിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല സവാള ജ്യൂസ് മുടിയുടെ അകാല നര തടയാനും സഹായിച്ചേക്കാം.

സവാള ജ്യൂസിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് ഒരു സുപ്രധാന ധാതുവാണ്. മുടിയുടെ പൊട്ടൽ കുറയ്ക്കാനും സൾഫർ സഹായിക്കുന്നു. അതിന്റെ ഫലമായി മുടി ശക്തവും ആരോഗ്യകരവുമാകുന്നു. 

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ സവാള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. സുപ്രധാന പോഷകങ്ങളും ഓക്സിജനും എത്തിക്കാനും മുടി വളർച്ചയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മുടികൊഴിച്ചിൽ കുറയ്ക്കാൻ സവാള ഇങ്ങനെ ഉപയോ​ഗിക്കാം...

ഒന്ന്...

സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായിക്കും. 

രണ്ട്...

പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

Read more രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫെെബർ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News