Asianet News MalayalamAsianet News Malayalam

കൊവിഡ് 19; സാനിറ്റെെസർ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കൂ

60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസറാണ് ഉപയോ​ഗിക്കേണ്ടത്. ഉള്ളം കെെയിലും പുറം കെെയിലും വിരലുകൾക്ക് ഇടയിലുമായി കുറഞ്ഞത് 20 സെക്കന്റെങ്കിലും കഴുകണം. 

how to use sanitizer
Author
Trivandrum, First Published Mar 11, 2020, 8:57 AM IST

കൊറോണ ഭീതിയിലാണ് ഇന്ന് ലോകം. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാന്റ് വാഷിങ്. കൊവിഡ് 19നെ തടയാന്‍ എല്ലാവരും മാസ്കും ഹാന്‍ഡ് സാനിറ്റൈസറും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

വിപണിയിൽ ലഭ്യമായ എല്ലാ സാനിറെെസറുകളും പ്രയോജനപ്രദമാകില്ലെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു. 60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസറാണ് ഉപയോ​ഗിക്കേണ്ടത്. ഉള്ളം കെെയിലും പുറം കെെയിലും വിരലുകൾക്ക് ഇടയിലുമായി കുറഞ്ഞത് 20 സെക്കന്റെങ്കിലും കഴുകണം. 

കെെയിലെ വാച്ച്, വള, മോതിരം എന്നിവ മാറ്റിയശേഷമായിരിക്കണം കഴുകുന്നത്. ഇവ പ്രത്യേകിച്ച് വൃത്തിയാക്കണം. ചുമച്ച ശേഷവും രോ​ഗിയെ പരിചരിച്ചശേഷവും ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും പിമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കെെ വൃത്തിയാക്കണം. വളർത്തുമൃ​ഗങ്ങളുമായി ഇടപഴകിയതിന് ശേഷവും കെെ നന്നായി കഴുകുക. 

Follow Us:
Download App:
  • android
  • ios