ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുന്നതിനും പാടുകൾ അകറ്റുന്നതിനും സഹായിക്കും. ഫേസ് മാസ്‌കുകൾ, സ്‌ക്രബ്‌സ്, ടോണറുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിൽ തക്കാളി ഉപയോഗിക്കാം.

മുഖകാന്തി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം ഏറ്റവും മികച്ചതാണ് തക്കാളി. കാരണം അവയിൽ പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുന്നതിനും പാടുകൾ അകറ്റുന്നതിനും സഹായിക്കും. ഫെയ്‌സ് മാസ്‌കുകൾ, സ്‌ക്രബ്‌സ്, ടോണറുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിൽ തക്കാളി ഉപയോഗിക്കാം.

മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

രണ്ട് ടേബിൾസ്പൂൺ തക്കാളി പൾപ്പും ഒരു ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം പഞ്ചസാര ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ തക്കാളി നീര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

നാല്

ഒരു പാത്രത്തിൽ 1 ടീസ്പൂൺ വീതം തൈരും തക്കാളി നീരും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. തൈരിലെ കൊഴുപ്പുകളും പ്രോട്ടീനുകളും ചർമ്മത്തെ ജലാംശവും മൃദുവുമായി നിലനിർത്താൻ സഹായിക്കുന്നു. തൈരിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ പോഷിപ്പിക്കാനും പുതിയ ചർമ്മകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം


Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates