Asianet News MalayalamAsianet News Malayalam

hypertension| ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതൽ; പഠനം

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ആന്റി ഹൈപ്പർടെൻസിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

Hypertension can double the risk of developing epilepsy Study
Author
Trivandrum, First Published Nov 21, 2021, 1:44 PM IST

ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. 'എപ്പിലെപ്‌സിയ' എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. 

2,986 യുഎസ് മുതിർന്നവരിലാണ് പഠനം നടത്തിയത്.  ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ആന്റി ഹൈപ്പർടെൻസിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

'രക്തക്കുഴലുകളുടെ അപകട ഘടകമാണ് പ്രായമായവരിൽ അപസ്‌മാരത്തിന് പ്രധാന കാരണമാകുന്നതായി 
ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു...'  - ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകനായ മരിയ സ്റ്റെഫാനിഡോ പറഞ്ഞു.

തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. ഇപ്പോൾ വിദഗ്ധ ചികിത്സകൾ കൊണ്ട് പൂർണമായിത്തന്നെ ഭേദമാക്കാൻ കഴിയുന്ന രോഗമാണ് അപസ്മാരം.

അപസ്മാരമുള്ളയാളെ ജോലിയിൽ നിന്നോ സാധാരണ സാമൂഹിക ജീവിതത്തിൽ നിന്നോ മാറ്റിനിർത്തേണ്ട കാര്യമില്ല.   അപസ്മാരമുള്ളയാൾ ജീവിതത്തിൽ ചിട്ടകൾ പാലിക്കാൻ ശ്രദ്ധിക്കണം.

ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുക, ഏഴ് ഏഴര മണിക്കൂറെങ്കിലും ഉറങ്ങുക തുടങ്ങിയവ പ്രധാനമാണ്.  സമയത്ത് ഭക്ഷണം കഴിക്കുക, വയറിന് അസ്വസ്ഥതകളുണ്ടാക്കാത്ത ഭക്ഷണം മാത്രം കഴിക്കുക തുടങ്ങിയവയും പ്രധാനമാണ്. 

വായയുടെ ശുചിത്വവും കൊവിഡും; പഠനം പറയുന്നത്

 

Follow Us:
Download App:
  • android
  • ios