വെള്ളരിക്കയും നാരങ്ങയും മികച്ച ആന്റിഓക്‌സിഡന്റുകളാണ്, ഇത്  ചർമ്മത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാനും തിളങ്ങാനും സഹായിക്കുന്നു. ഐസ് ക്യൂബ് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചുവപ്പ് പാട് എന്നിവയെ അകറ്റി നിർത്തുകയും ചെയ്യുന്നു.

ചർമ്മത്തിൽ ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണങ്ങൾ നൽകുന്നു. നിങ്ങളുടെ പതിവ് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുഖത്തോ കഴുത്തിലോ ഐസ് പുരട്ടുന്നത് അവിശ്വസനീയമായ ഗുണങ്ങളാണ് നൽകുന്നത്. തിളക്കം വർധിപ്പിക്കുക, ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കുക, കണ്ണുകൾക്ക് താഴെയുള്ള കറുപ്പകറ്റുക, മോയ്സ്ചറൈസിംഗ് മേക്കപ്പ് ബേസ് ആയി പ്രവർത്തിക്കുക എന്നിങ്ങനെ ഐസിന് നിരവധി ഗുണങ്ങളുണ്ട്. 

കറ്റാർവാഴയും തുളസിയും അടുക്കളയിൽ ഉപയോഗിക്കുന്ന രണ്ട് ചേരുവകളാണ്. അവ ചർമ്മത്തിനും ശരീരത്തിനും മികച്ചതാണ്. കറ്റാർവാഴ അധിക എണ്ണ കുറയ്ക്കുകയും മുഖക്കുരു സുഖപ്പെടുത്തുകയും ചെയ്യുന്നു, അതേസമയം തുളസി ചർമ്മത്തെ സുഖപ്പെടുത്തുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. തണുത്തതും ശാന്തവുമായ മിശ്രിതം സൂര്യതാപം ഭേദമാക്കുന്നതിന് പ്രവർത്തിക്കുന്നു. 

ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസിയില ചതച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഓർഗാനിക് കറ്റാർവാഴ ജെൽ ചേർക്കുക. മിശ്രിതം തയ്യാറായിക്കഴിഞ്ഞാൽ ഒരു ഐസ് ക്യൂബ് ട്രേയിൽ പകുതിയിൽ ഒഴിച്ച് ഫ്രീസുചെയ്യാൻ വയ്ക്കുക. ശേഷം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മുഖത്ത് പുരട്ടുക. 

രണ്ട് ടീസ്പൂൺ റോസ് വാട്ടർ എടുത്തതിനുശേഷം അതിലേക്ക് അൽപം വെള്ളരിക്ക ജ്യൂസ് ചേർക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്തതിനുശേഷം, ഐസ് ക്യൂബ് ഉപയോഗിച്ച് വീണ്ടും മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകൾ അകറ്റി, ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും.

മുഖക്കുരു ഉള്ളവർക്ക് മികച്ച പ്രതിവിധിയാണ് ഐസ് ക്യൂബ് മസാജ്. ഐസിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ അമിത സെബം ഉൽപ്പാദനത്തെ തടഞ്ഞു നിർത്തുന്നു. ഇതിലൂടെ മുഖക്കുരു അകറ്റാൻ സാധിക്കും.

ജലാംശം അടങ്ങിയതും വിറ്റാമിൻ സി അടങ്ങിയതുമായ ഭക്ഷണക്രമം കുടലിന്റെ ആരോഗ്യത്തിന് ആരോഗ്യകരവും ചർമ്മത്തിന്റെ പുതുമ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളരിക്കയും നാരങ്ങയും മികച്ച ആന്റിഓക്‌സിഡന്റുകളാണ്, ഇത് ചർമ്മത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാനും തിളങ്ങാനും സഹായിക്കുന്നു. ഐസ് ക്യൂബ് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചുവപ്പ് പാട് എന്നിവയെ അകറ്റി നിർത്തുകയും ചെയ്യുന്നു.

ഭാരം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്