പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്താലും പ്രമേഹം നമുക്ക് പിടിപെടാം. അതായത് കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് കൈമാറ്റം ചെയ്യപ്പെട്ട് നമ്മളിലേക്കും എത്താം.
പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും നമ്മെ പാരമ്പര്യമായി തന്നെ പിടികൂടുന്നവയാണ്. ഇങ്ങനെ രോഗങ്ങള്‍ വരുന്നതിനെ പ്രതിരോധിക്കാൻ പലപ്പോഴും നമുക്ക് സാധിക്കണമെന്നില്ല. പരമാവധി ജീവിതരീതികള്‍ ആരോഗ്യകരമായി കൊണ്ടുപോകുന്നതിലൂടെ ഒരു പരിധി വരെ ഇവയെ നേരിടാം എന്നല്ലാതെ നമുക്ക് മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ല.
പ്രമേഹം അഥവാ ഷുഗര്‍ എന്ന് വിളിക്കുന്ന ജീവിതശൈലീരോഗവും ഇതുപോലെ തന്നെ. പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്താലും പ്രമേഹം നമുക്ക് പിടിപെടാം. അതായത് കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് കൈമാറ്റം ചെയ്യപ്പെട്ട് നമ്മളിലേക്കും എത്താം.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചേ മതിയാകൂ. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഡയറ്റില്‍ പ്രോട്ടീൻ കാര്യമായും ഉള്‍പ്പെടുത്തുക. എന്നുവച്ചാല്‍ പ്രോട്ടീൻ നല്ലതുപോലെ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. എല്ലാ ദിവസവും നിങ്ങളുടെ ശരീരഭാരത്തിലെ ഒരു കിലോയ്ക്ക് ഒരു ഗ്രാം പ്രോട്ടീനെങ്കിലും എന്ന കണക്കില്‍ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീൻ പേശീബലം കൂട്ടാനോ മസില്‍ വരാനോ മാത്രമല്ല സഹായിക്കുക, ഇത് വിശപ്പിനെ പിടിച്ചൊതുക്കാനും അതുവഴി കൂടുതല്‍ ഭക്ഷണം, പ്രത്യേകിച്ച് സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് സഹായിക്കുക. പ്രമേഹസാധ്യതയുള്ളവര്‍ എപ്പോഴും കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത് ആരോഗ്യകരമായത് ആവുകയും വേണം.
രണ്ട്...
പ്രമേഹത്തിന് അഥവാ ഷുഗറിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ടൊരു ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ് എന്ന് നമുക്കറിയാം. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവില്‍ കണക്ക് വേണം. കാര്‍ബ് തീരെ കഴിക്കരുത് എന്നല്ല. പക്ഷേ പരിമിതപ്പെടുത്തണം. ഇതിന് പകരം പ്രോട്ടീൻ, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ഹെല്‍ത്തി ഫാറ്റ് എന്തും ചേര്‍ക്കാവുന്നതാണ്.
മൂന്ന്...
ദിവസവും അല്‍പം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ കലര്‍ത്തി ഏതെങ്കിലും പ്രധനപ്പെട്ട ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പായി കഴിക്കുക. പ്രത്യേകിച്ച് ചോറ് കഴിക്കുന്നതിന് മുമ്പ് കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കാര്‍ബ് ഫുഡ് കഴിക്കുന്നതിന് മുമ്പ്.
നാല്...
ഭക്ഷണം ഒന്നിച്ച് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക. പകരം ചെറിയ അളവില്‍ പല നേരങ്ങളിലായി കഴിച്ച് ശീലിക്കുക. ഇതും പ്രമേഹം പിടിപെടുന്നതിനെ പ്രതിരോധിക്കും.
അഞ്ച്...
ദിവസവും അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കുന്നതും പ്രമേഹത്തിനെ പ്രതിരോധിക്കാൻ സഹായിക്കും. നടത്തമോ നീന്തലോ സൈക്ലിംഗോ ജിമ്മിലെ വര്‍ക്കൗട്ടോ എന്തുമാകാം ചെയ്യുന്നത്. അല്ലെങ്കില്‍ കായികവിനോദങ്ങളായാലും മതി. എന്തായാലും പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമമേ ചെയ്യാവൂ. ഇതും പ്രത്യേകം ശ്രദ്ധിക്കുക.
Also Read:-മുടി വളര്‍ച്ച കൂട്ടാനും മുടി ഭംഗിയാക്കാനും തേങ്ങാപ്പാല്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
